---
title: "നാദാപുരം മേഖലയിൽ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആശാവഹം: ഇ.കെ വിജയൻ എം.എൽ.എ"
english_title: "Progress in the field of education in Nadapuram region is hopeful: EK Vijayan MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122892/progress-in-the-field-of-education-in-nadapuram-region-is-hopeful-ek-vijayan-mla"
published_at: "2023-06-16T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c750646989_m_l_a_1.jpg"
keywords: []
---

# നാദാപുരം മേഖലയിൽ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആശാവഹം: ഇ.കെ വിജയൻ എം.എൽ.എ

> **Lead Summary:** **നാദാപുരം: [ **വിദ്യാഭ്യാസ രംഗത്ത് ആശാവഹമായ മുന്നേറ്റമാണ് നാദാപുരം മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും സർക്കാർ സ്കൂളുകൾ ഉൾപ്പെടെ പൊതു വിദ്യാലയങ്ങളിലെ മികച്ച വിജയവും വിവിധ മത്സര പരീക്ഷകളിൽ മേഖലയിലെ വിദ്യാർഥികളുടെ പ്രകടനവും ഇതിന്റെ ഉദാഹരണങ്ങളാണെന്നും ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു.

## Article Content

**നാദാപുരം: [ **വിദ്യാഭ്യാസ രംഗത്ത് ആശാവഹമായ മുന്നേറ്റമാണ് നാദാപുരം മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും സർക്കാർ സ്കൂളുകൾ ഉൾപ്പെടെ പൊതു വിദ്യാലയങ്ങളിലെ മികച്ച വിജയവും വിവിധ മത്സര പരീക്ഷകളിൽ മേഖലയിലെ വിദ്യാർഥികളുടെ പ്രകടനവും ഇതിന്റെ ഉദാഹരണങ്ങളാണെന്നും ഇ.കെ വിജയൻ എം.എൽ.എ പറഞ്ഞു.

നാദാപുരം പ്രസ് ഫോറം സംഘടിപ്പിച്ച അനുമോദന സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂണേരി ബ്ലോക്ക് പരിധിയിൽ നൂറുമേനി നേടിയ സ്കൂളുകൾ, പ്ലസ് ടു ജേർണലിസത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ, നീറ്റ് റാങ്ക് ജേതാക്കൾ, ഉന്നത വിജയം നേടിയ നാദാപുരം മേഖലയിലെ പത്രപ്രവർത്തകരുടെ മക്കൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്തു. നാദാപുരം പ്രസ് ഫോറം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ മുഖ്യാതിഥിയായി. എം.കെ അഷ്‌റഫ് ജേതാക്കളെ പരിചയപ്പെടുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി മുഹമ്മദലി, നസീമ കൊട്ടാരത്ത്, അഡ്വ. വി.കെ ജ്യോതി ലക്ഷ്മി, എൻ പത്മിനി, വൈസ് പ്രസിഡന്റുമാരായ സൽമാ രാജു, അഖിലാ മര്യാട്ട്, വാർഡ് മെംബർ അബ്ബാസ് കണെക്കൽ, മുഹമ്മദ് ബംഗ്ലത്ത്, മോഹനന്‍ പാറക്കടവ്,

രജീന്ദ്രന്‍ കപ്പള്ളി, കെ.ടി.കെ ചന്ദ്രന്‍, എം.എ വാണിമേൽ, ഇ സിദ്ധീഖ്, അഷ്‌റഫ് പടയൻ, കരയത്ത് ഹമീദ് ഹാജി, രാധാകൃഷ്ണന്‍ അരൂര്‍, കെ.കെ ശ്രീജിത്ത്, ഇസ്മായില്‍ വാണിമേല്‍, മുഹമ്മദലി തിനൂര്‍, ബിജോയ് പെരിങ്ങത്തൂർ, റിജിൻ കല്ലാച്ചി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122892/progress-in-the-field-of-education-in-nadapuram-region-is-hopeful-ek-vijayan-mla)