---
title: "വളയത്ത് യുവ വിമുക്ത സൈനികൻ വീടിനടുത്തെ ഷെഡിൽ മരിച്ച നിലയിൽ"
english_title: "A young ex-serviceman in the ring lies dead in a shed near his house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122905/a-young-ex-serviceman-in-the-ring-lies-dead-in-a-shed-near-his-house"
published_at: "2023-06-16T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c7e6709b3d_soldier.jpg"
keywords: []
---

# വളയത്ത് യുവ വിമുക്ത സൈനികൻ വീടിനടുത്തെ ഷെഡിൽ മരിച്ച നിലയിൽ

> **Lead Summary:** **വളയം: [**വളയത്ത് യുവ വിമുക്ത സൈനികനെ വീടിനടുത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുനിര കൂടലായിലെ കണ്ടോത്തറ വളർപ്പാം കണ്ടി സുജിത്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് വീടിന് സമീപത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

## Article Content

**വളയം: [**വളയത്ത് യുവ വിമുക്ത സൈനികനെ വീടിനടുത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുനിര കൂടലായിലെ കണ്ടോത്തറ വളർപ്പാം കണ്ടി സുജിത്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് വീടിന് സമീപത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.

രണ്ട് വർഷം മുമ്പാണ് സൈന്യത്തിൽ നിന്ന് വിരമിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ സുജിത്തിനെ വൈകിട്ട് മൂന്ന് വരെ പ്രദേശത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞു.

ഷെഡിന് സമീപത്തെ റോഡിൽ സുജിത്തിന്റെ മോട്ടോർ ബൈക്ക് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടത്.

വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം അല്പ സമയം മുമ്പ് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ വളർപ്പാം കണ്ടി കണാരന്റെയും ലക്ഷ്മിയുടെയും മകനാണ്.

പാറക്കടവ് ഗവ.എം യുപി സ്കൂൾ അധ്യാപിക ലിസ്ന, മക്കൾ : ശ്രീകീർത്തി (എട്ടാം ക്ലാസ് വിദ്യാർത്ഥി വളയം ഗവ.ഹയർ സെക്കണ്ടറി) . കാശ്മീര (നാലാം ക്ലാസ് വിദ്യാർത്ഥി പൂവ്വം വയൽ എൽപി സ്കൂൾ ) .സഹോദരങ്ങൾ: സുധ, സുധീർ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122905/a-young-ex-serviceman-in-the-ring-lies-dead-in-a-shed-near-his-house)