---
title: "ദുരൂഹ സാഹചര്യം; വളയത്ത് മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം"
english_title: "mysterious situation; Not knowing that her son died in the ring, the mother spent three days near the dead body"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123050/mysterious-situation-not-knowing-that-her-son-died-in-the-ring-the-mother-spent-three-days-near-the-dead-body"
published_at: "2023-06-17T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d8298a1e97_death_.jpg"
keywords: []
---

# ദുരൂഹ സാഹചര്യം; വളയത്ത് മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം

> **Lead Summary:** **നാദാപുരം : ****[**[ ]മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാം കുന്നി രമേശാണ് മരിച്ചത്. പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

## Article Content

**നാദാപുരം : ****[**[ ]മകൻ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസം. വളയത്താണ് സംഭവം. വളയം കല്ലുനിര സ്വദേശി മൂന്നാം കുന്നി രമേശാണ് മരിച്ചത്. പെൻഷൻ നൽകാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

മാതാവിന് മാനസിക പ്രശ്നങ്ങളുള്ളതായി നാട്ടുകാർ പറയുന്നു. മകൻ മരിച്ചതറിയാതെ മൂന്നുദിവസങ്ങളാണ് മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത്. മൂന്നാം കുന്നി രമേശനും മാതാവ് മന്ദിയും മാത്രമാണ് വീട്ടിൽ താമസം.

പെൻഷൻ നൽകാനെത്തിയ സഹകരണ ബാങ്ക് ജീവനക്കാർ ദുർഗന്ധം വഹിക്കുന്നത് ശ്രദ്ധയിൽപ്പെതിനെ തുടർന്ന് വീടിന് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

കട്ടിലിൽ കിടക്കുന്ന നിലയിലാണ് രമേശന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വളയം പോലീസിൽ വിവരം അറിയിക്കുകയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രമേശന്റെ മരണകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123050/mysterious-situation-not-knowing-that-her-son-died-in-the-ring-the-mother-spent-three-days-near-the-dead-body)