---
title: "നാദാപുരം പ്രസ്സ് ഫോറം ഭാരവാഹികൾ; വത്സരാജ് മണലാട്ട് പ്രസിഡന്റ്, മുഹമ്മദലി തിനൂർ സെക്രട്ടറി, ഇസ്മയിൽ വാണിമേൽ ട്രഷറർ"
english_title: "Nadapuram Press Forum office bearers; Vatsaraj Manalat President, Muhammadali Thinur Secretary, Ismail Vanimel Treasurer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123058/nadapuram-press-forum-office-bearers-vatsaraj-manalat-president-muhammadali-thinur-secretary-ismail-vanimel-treasurer"
published_at: "2023-06-17T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d8911b3938_press.jpg"
keywords: []
---

# നാദാപുരം പ്രസ്സ് ഫോറം ഭാരവാഹികൾ; വത്സരാജ് മണലാട്ട് പ്രസിഡന്റ്, മുഹമ്മദലി തിനൂർ സെക്രട്ടറി, ഇസ്മയിൽ വാണിമേൽ ട്രഷറർ

> **Lead Summary:** ** നാദാപുരം: [ ** നാദാപുരം പ്രസ്സ് ഫോറം ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എം.കെ അഷറഫ് ഉദ്ഘാടനം ചെയ്തു . വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

** നാദാപുരം: [ ** നാദാപുരം പ്രസ്സ് ഫോറം ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എം.കെ അഷറഫ് ഉദ്ഘാടനം ചെയ്തു . വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

മുഹമ്മദലി തിനൂർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഇസ്മയിൽ വാണിമേൽ, കെ.കെ ശ്രീജിത്ത്, ബിജോയ് പി, റജിൻ കല്ലാച്ചി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി വത്സരാജ് മണലാട്ട് പ്രസിഡന്റ്, വി.പി.രാധാകൃഷ്ണൻ മാസ്റ്റർ , ബിജോയ് പി. വൈസ് പ്രസിഡന്റ് മാർ , മുഹമ്മദലി തിനൂർ ജന.സെക്രട്ടറി, റജിൻ കല്ലാച്ചി, ഹൈദർ വാണിമേൽ ജോ.സെക്രട്ടറിമാർ,ഇസ്മയിൽ വാണിമേൽ ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123058/nadapuram-press-forum-office-bearers-vatsaraj-manalat-president-muhammadali-thinur-secretary-ismail-vanimel-treasurer)