---
title: "സർഗോത്സവം; എടച്ചേരി നോർത്ത് യു. പി സ്കൂൾ വിദ്യാരംഗം കാലാ സാഹിത്യവേദി"
english_title: "Sargotsavam; Edachery North U. P School Vidyarangam Kala Sahityavedi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123088/sargotsavam-edachery-north-u-p-school-vidyarangam-kala-sahityavedi"
published_at: "2023-06-17T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648da67eddd5f_sargolsavam_1.jpg"
keywords: []
---

# സർഗോത്സവം; എടച്ചേരി നോർത്ത് യു. പി സ്കൂൾ വിദ്യാരംഗം കാലാ സാഹിത്യവേദി

> **Lead Summary:** **എടച്ചേരി :[ **[ ] എടച്ചേരി നോർത്ത് യു. പി സ്കൂൾ വിദ്യാരംഗം കാലാ സാഹിത്യവേദി ചോമ്പാല എഇഒ സപ്ന ജൂലിറ്റ് ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ എടച്ചേരി മുഖ്യാതിഥിയായി. പി. ടി. എ പ്രസിഡന്റ്‌ പി. വിജീഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു.

## Article Content

**എടച്ചേരി :[ **[ ] എടച്ചേരി നോർത്ത് യു. പി സ്കൂൾ വിദ്യാരംഗം കാലാ സാഹിത്യവേദി ചോമ്പാല എഇഒ സപ്ന ജൂലിറ്റ് ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ എടച്ചേരി മുഖ്യാതിഥിയായി. പി. ടി. എ പ്രസിഡന്റ്‌ പി. വിജീഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു.

വിദ്യാരംഗം കൺവീനർ കെ. വികേഷ് മാസ്റ്റർ പരിപാടിക്ക് ആമുഖം അവതരിപ്പിച്ചു.മുൻ പ്രധാന അധ്യാപകൻ കെ. പവിത്രൻ മാസ്റ്റർ, ഉഷ ടീച്ചർ, പദ്മജ ടീച്ചർ, ശ്രീജിത്ത്‌ വിലാതപുരം, വിനീഷ് മണിയൂർ, എസ്. ആർ. ജി കൺവീനർ റാഷിദ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.

> സ്റ്റാഫ്‌ സെക്രട്ടറി വിനോദൻ മാസ്റ്റർ നന്ദി പറഞ്ഞു.ഉദ്ഘാടനത്തെ തുടർന്ന് "സർഗോത്സവം "എന്ന പേരിൽ വിവിധ ഇനങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു. കവിതാരചന, കഥാരചന, കാവ്യാലാപനം, ചിത്രരചന, നാടൻ പാട്ട് എന്നീ ശില്പശാലയിൽ 125 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ശില്പശാലയിൽ നിന്നും ഓരോ ഇനത്തിലും വിജയികളായി വന്ന വിദ്യാർത്ഥികളെ സബ്ജില്ലതല ശില്പശാലയിൽ പങ്കെടുപ്പിക്കും. ആദ്യമായാണ് ഒരു വിദ്യാലയം ഇത്തരത്തിൽ ശില്പശാല സംഘടിപ്പിക്കുന്നത്.

കവി രാധാകൃഷ്ണൻ എടച്ചേരി, കണ്ണോത്ത് കൃഷ്ണൻ, ശ്രീജിത്ത് വിലാതപുരം, വിനീഷ് മണിയൂർ എന്നിവർ ശില്പശാല നയിച്ചു.ശില്പശാലയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123088/sargotsavam-edachery-north-u-p-school-vidyarangam-kala-sahityavedi)