---
title: "എൽഡിഎഫ്. സ്വീകരണത്തിന് ഫണ്ട് ;  പുറമേരി പഞ്ചായത്ത് ബോർഡ് യോഗതിൽ നിന്നും യുഡിഎഫ്. മെമ്പർമാർ ഇറങ്ങിപ്പോയി"
english_title: "LDF. Funding for reception; UDF from Pumaari Panchayat Board meeting. Members left"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123100/ldf-funding-for-reception-udf-from-pumaari-panchayat-board-meeting-members-left"
published_at: "2023-06-17T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dbdaf4526d_l_d_f_pic.jpg"
keywords: []
---

# എൽഡിഎഫ്. സ്വീകരണത്തിന് ഫണ്ട് ;  പുറമേരി പഞ്ചായത്ത് ബോർഡ് യോഗതിൽ നിന്നും യുഡിഎഫ്. മെമ്പർമാർ ഇറങ്ങിപ്പോയി

> **Lead Summary:** **പുറമേരി:** **[** പൗരസീകരണം എന്ന പേരിൽ എൽ.ഡി.എഫ് നടത്തിയ പരിപാടിക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക. അനുവദിക്കുന്നതിൽ പ്രതിഷേധിച്ച്. യുഡിഎഫ് മെമ്പർമാർ. ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ച് പ്രതിഷേധം നടത്തി.

## Article Content

**പുറമേരി:** **[** പൗരസീകരണം എന്ന പേരിൽ എൽ.ഡി.എഫ് നടത്തിയ പരിപാടിക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക. അനുവദിക്കുന്നതിൽ പ്രതിഷേധിച്ച്. യുഡിഎഫ് മെമ്പർമാർ. ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ച് പ്രതിഷേധം നടത്തി.

പൗരസീകരണം എന്ന പേരിൽ മന്ത്രി റിയാസിനെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിക്കെതിരെ, യുഡിഎഫ് രംഗത്ത് വന്നിരുന്നു. ജനങ്ങൾ നൽകുന്ന സ്വീകരണ പരിപാടിക്ക് യു.ഡി.എഫ്.എതിര് നിൽക്കുന്നു എന്നായിരുന്നു അന്ന് പ്രസിഡന്റിന്റെ വാദം.

ജനങ്ങൾ നൽകിയ സ്വീകരണത്തിന് എന്തിനാണ് പഞ്ചായത്തിന്റെ ഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കുന്നത് എന്നാണ് യുഡിഎഫ് മെമ്പർമാർ ചോദിക്കുന്നത്.

പഞ്ചായത്ത്‌ ഭരണ സമിതിക്ക് എൽ.ഡി.എഫ് നൽകിയ സ്വീകരണത്തിന് ജനത്തിന്റെ നികുതി പണത്തിൽ നിന്ന് ഫണ്ട്‌ അനുവദിക്കുന്നതിനെതിരെ വലിയതോതിലുള്ള പ്രധിഷേധമാണ് ഉയരുന്നത്.

സമരത്തിന് മെമ്പർമാരായ കെ എം സമീർ മാസ്റ്റർ, പി ശ്രീലത, ബീന കല്ലിൽ , സമീറ കൂട്ടായി , അലി മത്ത് നീലഞ്ചേരി കണ്ടി, റീത്ത കണ്ടോത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123100/ldf-funding-for-reception-udf-from-pumaari-panchayat-board-meeting-members-left)