---
title: "വളയത്ത് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ രമേശന്റെ മൃതദേഹം നാളെ സംസ്കരിക്കും"
english_title: "The body of Ramesan, who was found dead inside the house in Valayat, will be cremated tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123137/the-body-of-ramesan-who-was-found-dead-inside-the-house-in-valayat-will-be-cremated-tomorrow"
published_at: "2023-06-17T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648de64465e1e_valayam_.jpg"
keywords: []
---

# വളയത്ത് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ രമേശന്റെ മൃതദേഹം നാളെ സംസ്കരിക്കും

> **Lead Summary:** **വളയം:** **[ ** വളയത്ത് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ രമേശന്റെ മൃതദേഹം നാളെ സംസ്കരിക്കും. രമേശനും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രം താമസിക്കുന്ന വീടിന്റെ അകത്താണ് മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഇന്ന് രാവിലെ കണ്ടത്.

## Article Content

**വളയം:** **[ ** വളയത്ത് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ രമേശന്റെ മൃതദേഹം നാളെ സംസ്കരിക്കും. രമേശനും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രം താമസിക്കുന്ന വീടിന്റെ അകത്താണ് മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഇന്ന് രാവിലെ കണ്ടത്.

രമേശന്റെ അമ്മ മന്ദിക്ക് പെൻഷൻ നൽകാനായി ബാങ്ക് ജീവനക്കാർ ഇന്ന് രാവിലെ വീട്ടിലെത്തി യപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടിനകത്തു കയറി പരിശോധന നടത്തിയപ്പോഴാണ് കട്ടിലിൽ രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ മന്ദി കട്ടില നിരികിൽ ഇരിക്കുകയായിരുന്നു. ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളയം പോലീസ് എത്തി മൃതദേഹം പരിശോധിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അമ്മയും മകനും കാലങ്ങളായി ഇവിടെ താമസിച്ചുവരുന്നവരാണ്. ഇവർക്ക് പുറം ലോകവുമായി ബന്ധം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123137/the-body-of-ramesan-who-was-found-dead-inside-the-house-in-valayat-will-be-cremated-tomorrow)