---
title: "ഇടതു ദുർ ഭരണത്തിനെതിരെ ജനരോഷത്തെ തടഞ്ഞുനിർത്താൻ കഴിയില്ല -യു ഡിഎഫ്"
english_title: "People's anger against Left misrule cannot be contained - UDF-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123139/peoples-anger-against-left-misrule-cannot-be-contained-udf-new"
published_at: "2023-06-17T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dea4214d96_u_d_f_pic.jpg"
keywords: []
---

# ഇടതു ദുർ ഭരണത്തിനെതിരെ ജനരോഷത്തെ തടഞ്ഞുനിർത്താൻ കഴിയില്ല -യു ഡിഎഫ്

> **Lead Summary:** **നാദാപുരം :** ** [ **പ്രതിപക്ഷ നേതാക്കളെ കള്ള കേസിൽ കുടുക്കി,ഇടതുദുർ ഭരണത്തിനെതിരെ ഉയർന്നുവരുന്ന ജനരോഷത്തെ തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ പ്രഖ്യാപിച്ചു.

## Article Content

**നാദാപുരം :** ** [ **പ്രതിപക്ഷ നേതാക്കളെ കള്ള കേസിൽ കുടുക്കി,ഇടതുദുർ ഭരണത്തിനെതിരെ ഉയർന്നുവരുന്ന ജനരോഷത്തെ തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ പ്രഖ്യാപിച്ചു.

നാദാപുരത്ത് നടന്ന പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ എം പി സൂപ്പി അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ്, കൺവീനർ അഡ്വ കെ എം രഘുനാഥ്, ഹമീദ് വലിയാണ്ടി, കെ പ്രേമൻ മാസ്റ്റർ, സി കെ നാസർ, ഇ.നിസാർ മാസ്റ്റർ, വി വി റിനീഷ് എന്നിവർ സംസാരിച്ചു.

പിണറായി സർക്കാറിന്റെ അഴിമതികൾക്കെതിരെ ജൂൺ 20 ചൊവ്വാഴ്ച കല്ലാച്ചി നടക്കുന്ന അഴിമതി വിരുദ്ധ സായാഹ്ന സംഗമം വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123139/peoples-anger-against-left-misrule-cannot-be-contained-udf-new)