---
title: "തൊഴിലുറപ്പ് സംരക്ഷിക്കണം; തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ അനുവദിക്കില്ല - എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ"
english_title: "Employment must be protected; Will not allow job guarantee scheme to be broken - NREG Workers Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123226/employment-must-be-protected-will-not-allow-job-guarantee-scheme-to-be-broken-nreg-workers-union"
published_at: "2023-06-18T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ebc8e04658_N_R_E_G_1.jpg"
keywords: []
---

# തൊഴിലുറപ്പ് സംരക്ഷിക്കണം; തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ അനുവദിക്കില്ല - എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ

> **Lead Summary:** **നാദാപുരം :** [** **] തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ല എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നാദാപുരം പഞ്ചായത്ത് സമ്മേളം പ്രമേയത്തിൽ പറഞ്ഞു.

## Article Content

**നാദാപുരം :** [** **] തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം അനുവദിക്കില്ല എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നാദാപുരം പഞ്ചായത്ത് സമ്മേളം പ്രമേയത്തിൽ പറഞ്ഞു.

കല്ലാച്ചിയിൽ യുനിയൻ ഏരിയാ സെക്രട്ടറി ടി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.കെ അജിത അദ്ധ്യക്ഷത വഹിച്ചു.പി.പി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

തയിൽ ചാത്തു, കെ.എം ചന്ദ്രി, കെ.കെ ശോഭ, ഇ.കെ ശോഭ എന്നിവർ സംസാരിച്ചു.പി.കെ പ്രദീപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതവും എ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123226/employment-must-be-protected-will-not-allow-job-guarantee-scheme-to-be-broken-nreg-workers-union)