---
title: "സൗദയുടെ മരണം; ഇരിങ്ങണ്ണൂരിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു"
english_title: "Death of Sauda; An action committee was formed in Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123291/death-of-sauda-an-action-committee-was-formed-in-iringannur"
published_at: "2023-06-18T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f0f69a929f_sauda_pic.jpg"
keywords: []
---

# സൗദയുടെ മരണം; ഇരിങ്ങണ്ണൂരിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ ** പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായി ബോധം തെളിയാതെ മരണപ്പെട്ട കൂടെന്റെവിട സൗദയുടെ ചികിത്സാ പിഴവിനെതിരെ ഇരിങ്ങണ്ണൂരിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് പരാതി.

## Article Content

**ഇരിങ്ങണ്ണൂർ: [ ** പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായി ബോധം തെളിയാതെ മരണപ്പെട്ട കൂടെന്റെവിട സൗദയുടെ ചികിത്സാ പിഴവിനെതിരെ ഇരിങ്ങണ്ണൂരിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് പരാതി.

മൂന്നാമത്തെ പ്രസവ സമയത്ത് അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായതെന്നും സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞും മൂന്നാം ദിവസം മരണമടയുകയായിരുന്നു പിന്നീട് സൗദയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും ചികിത്സ തേടുകയും മൂന്ന് മാസത്തിനു ശേഷം മരണമടയുകയുമായിരുന്നുവെന്നു പറയുന്നു.

ചികിത്സ പിഴവിനെതിരെ വടകര സി.എം ആശു പത്രിക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു . അന്വേഷണം ഊർജിതപ്പെടുത്താനാവശ്യമായ ശ്രമം തുടരാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ചു.

ടി. അനിൽകുമാർ , യു.പി മൂസ്സ, വത്സരാജ് മണലാട്ട്, ഇ. രാജൻ, ആർ.ടി ഉസ്മാൻ , ചുണ്ടയിൽ മുഹമ്മദ്, സി.പി. സലാം എന്നിവർ പ്രസംഗിച്ചു ആക്ഷൻ കമ്മറ്റി ഭാരവാഹികളായി എം.രാജൻ ചെയർമാൻ, ടി. അനിൽകുമാർ ,വത്സരാജ് മണലാട്ട് വൈസ് ചെയർമാൻ മാർ , സി.പി സലാം കൺവീനർ ,യു.പി. മൂസ്സ, ഇ. രാജൻ, എം.കെ പ്രേമദാസ് ജോയന്റ് കൺവീനർമാർ എന്നിവരെ തീരുമാനിച്ചു. പടം : ചികിത്സ പിഴവിനെതിരെയുള്ള ആക്ഷൻ കമ്മറ്റി യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ സംസാരിക്കുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123291/death-of-sauda-an-action-committee-was-formed-in-iringannur)