---
title: "പൗരസ്വീകരണം; പുറമേരി പഞ്ചായത്തിൽ എൽ.ഡി.എഫിന് ഫണ്ട് അനുവദിക്കുന്നതിൽ വ്യാപക പ്രതിഷേധം"
english_title: "Civic reception; Widespread protest against allocation of funds to LDF in Pumari Panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123315/civic-reception-widespread-protest-against-allocation-of-funds-to-ldf-in-pumari-panchayath"
published_at: "2023-06-18T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f1fb7cd525_u_d_f.jpg"
keywords: []
---

# പൗരസ്വീകരണം; പുറമേരി പഞ്ചായത്തിൽ എൽ.ഡി.എഫിന് ഫണ്ട് അനുവദിക്കുന്നതിൽ വ്യാപക പ്രതിഷേധം

> **Lead Summary:** **പുറമേരി:** **[** പുറമേരി പഞ്ചായത്തിന് പൗരസീകരണം എന്ന പേരിൽ എൽ.ഡി.എഫ് നടത്തിയ പരിപാടിക്ക് ജനങ്ങളുടെ നികുതി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിൽ വ്യാപക പ്രതിഷേധം.

## Article Content

**പുറമേരി:** **[** പുറമേരി പഞ്ചായത്തിന് പൗരസീകരണം എന്ന പേരിൽ എൽ.ഡി.എഫ് നടത്തിയ പരിപാടിക്ക് ജനങ്ങളുടെ നികുതി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിൽ വ്യാപക പ്രതിഷേധം.

ജനങ്ങൾ നൽകിയ സ്വീകരണമായിരുന്നെങ്കിൽ എന്തിനാണ് പഞ്ചായത്തിന്റെ ഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കുന്നതെന്ന് പ്രസിഡൻ്റ് വ്യക്തമാക്കണനെന്ന് യുഡിഎഫ് പുറമേരി പഞ്ചായത്ത് ചെയർമാൻ കെ.മുഹമ്മദ് സാലി, കൺവീനർ പി.അജിത്ത് എന്നിവർ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ബോർഡ് മീറ്റിങ്ങിൽ നിന്നും യുഡിഎഫ് മെമ്പർമാർ ഇറങ്ങിപ്പോയിരുന്നു. കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് നിർബന്ധ പിരിവ് നടത്തിയിട്ടും വീണ്ടും നികുതി പണം തട്ടി എടുക്കാനുള്ള നീക്കം അപലപനീയമാണെന്നും യു ഡി ഫ് പറഞ്ഞു.

പരിപാടിയിൽ കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. എപി. മുനീർ, കപ്ലിക്കണ്ടി മജീദ്, ആയിനി മൊയ്തു ഹാജി, എം.എ.ഗഫൂർ, മുഹമ്മദ് പുറമേരി, കിഴക്കയിൽ ഹാരിസ്, മജീദ് പനയുള്ള കണ്ടി പ്രസംഗിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഷംസു മടത്തിൽ ജനറൽ സെക്രട്ടറി വിപി.നജീബ് എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123315/civic-reception-widespread-protest-against-allocation-of-funds-to-ldf-in-pumari-panchayath)