---
title: "കുഴി വേണ്ട റോഡ് വേണം; കല്ലാച്ചിയിൽ എസ്ടിയു റോഡ് ഉപരോധം പൊലീസ് തടഞ്ഞു"
english_title: "We need a road without potholes; Police stopped STU road blockade in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123400/we-need-a-road-without-potholes-police-stopped-stu-road-blockade-in-kallachi"
published_at: "2023-06-19T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ff19bca287_road_1.jpg"
keywords: []
---

# കുഴി വേണ്ട റോഡ് വേണം; കല്ലാച്ചിയിൽ എസ്ടിയു റോഡ് ഉപരോധം പൊലീസ് തടഞ്ഞു

> **Lead Summary:** **നാദാപുരം**:[** **]കല്ലാച്ചി - നാദാപുരം സംസ്ഥാന പാതയുടെ ശോച്യാവസ്ഥയ്ക്കെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കാനെത്തിയ എസ്ടിയു പ്രവർത്തകരെ പൊലീസ് തടഞ്ഞു.

## Article Content

**നാദാപുരം**:[** **]കല്ലാച്ചി - നാദാപുരം സംസ്ഥാന പാതയുടെ ശോച്യാവസ്ഥയ്ക്കെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കാനെത്തിയ എസ്ടിയു പ്രവർത്തകരെ പൊലീസ് തടഞ്ഞു.

വഴി തടഞ്ഞാൽ കേസെടുക്കുമെന്നുള്ള പൊലീസ് ഭീഷണിയിൽ സമരം റോഡരികിലേക്ക് മാറ്റി. റോഡിലെ ദുരിതം തൊഴിലാളികൾക്ക് മാത്രമല്ലെന്നും പൊലീസുകരും അനുഭവിക്കുന്നുണ്ടെന്നും

ഭീഷണി ഉയർത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണക്കാരുടെ കുപ്പായമണിയേണ്ടെന്നും സമരം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അഡ്വ: മുസ്തഫ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു മീത്തൽ മൊയതു ഇ എ റഹ്മാൻ നടുക്കണ്ടി മൊയ്തു, യൂസുഫ് തുണ്ടിയിൽ, മൊയ്തു കുറങ്ങോട്ട് , അഷറഫ് എടച്ചേരി , KTK അബ്ദുല്ല, പി കെ അഷറഫ്, ജാഫർ തുണ്ടിയിൽ, ലത്തീഫ് പാറേമ്മൽ , മഹ്മൂദ് നരിപ്പറ്റ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി മണ്ഡലം ജന: സിക്രട്ടറി ടി പി റഫീഖ് കൊടക്കൽ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123400/we-need-a-road-without-potholes-police-stopped-stu-road-blockade-in-kallachi)