---
title: "കല്ലാച്ചി ടൗൺ നവീകരണം; കെട്ടിട ഉടമകളുടെ യോഗം 24ന്"
english_title: "Kalachi Town Renovation; Meeting of building owners on 24"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123405/kalachi-town-renovation-meeting-of-building-owners-on-24"
published_at: "2023-06-19T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fee7cf131c_muhammadali.jpg"
keywords: []
---

# കല്ലാച്ചി ടൗൺ നവീകരണം; കെട്ടിട ഉടമകളുടെ യോഗം 24ന്

> **Lead Summary:** **നാദാപുരം: [ **സംസ്ഥന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ച് നടക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പദ്ധതി സംബന്ധിച്ച്‌ ആലോചിക്കുന്നതിന്റെ ഭാഗമായി കെട്ടിട ഉടമകളുടെ സുപ്രധാനയോഗം ജൂൺ 24ന് കാലത്ത്‌ 10 മണിക്ക്‌ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ ചേരുന്നതാണ്.

## Article Content

**നാദാപുരം: [ **സംസ്ഥന സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ ചെലവഴിച്ച് നടക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പദ്ധതി സംബന്ധിച്ച്‌ ആലോചിക്കുന്നതിന്റെ ഭാഗമായി കെട്ടിട ഉടമകളുടെ സുപ്രധാനയോഗം ജൂൺ 24ന് കാലത്ത്‌ 10 മണിക്ക്‌ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ ചേരുന്നതാണ്.

കല്ലാച്ചി ഗ്യാലക്സി സൂപ്പർ മാർക്കറ്റ്‌ മുതൽ എ സി സി സിമന്റ്‌ വരെ ഇരുഭാഗത്തുമുള്ള കെട്ടിടങ്ങളുടെ ഉടമകളാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്‌.

ഇ കെ വിജയൻ എം എൽ എ യും പൊതുമരാമത്ത്‌- ഗ്രാമ പഞ്ചായത്ത്‌ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കുന്നതാണ്. ഇതൊരറിയിപ്പായി പരിഗണിച്ച്‌ മുഴുവനാളുകളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് വി വി മുഹമ്മദലി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123405/kalachi-town-renovation-meeting-of-building-owners-on-24)