---
title: "അക്ഷര സ്നേഹം; ദേശപോഷിണി വായനശാലക്ക് പുതു ജീവനേകി"
english_title: "literal love; Desaposhini Library got a new life"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123457/literal-love-desaposhini-library-got-a-new-life"
published_at: "2023-06-19T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64900cdc5b96e_librarry.jpg"
keywords: []
---

# അക്ഷര സ്നേഹം; ദേശപോഷിണി വായനശാലക്ക് പുതു ജീവനേകി

> **Lead Summary:** **നാദാപുരം:** **[** അക്ഷര സ്നേഹികളുടെ കരുതലിൽ ദേശ പോഷിണി വായനശാലക്ക് പുതു ജീവൻ. കാട് മൂടി കിടക്കുന്ന വായനാ ശാലയുടെ ഭൂമിയിൽ ഒരു പ്രവർത്തനവും നടത്താൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

## Article Content

**നാദാപുരം:** **[** അക്ഷര സ്നേഹികളുടെ കരുതലിൽ ദേശ പോഷിണി വായനശാലക്ക് പുതു ജീവൻ. കാട് മൂടി കിടക്കുന്ന വായനാ ശാലയുടെ ഭൂമിയിൽ ഒരു പ്രവർത്തനവും നടത്താൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

അതെ തുടർന്നാണ് നാട്ടിലെ യുവാക്കൾ ചേർന്ന് വായനശാല പുനർ നിർമിക്കുകയായിരുന്നു.2 മാസത്തിലേറെയായി പ്രവർത്തനം തുടങ്ങിയിട്ട്. അധികൃതരുടെ അവഗണനകൾ നേരിട്ടിട്ടും അവർ ആ വായനശാല സംരക്ഷിച്ചു.

അതുപോലെ നാട്ടുകാർ ചേർന്ന് വായനാ ശാലയിൽ ദിനപത്രം ലഭ്യമാക്കി. എന്നാൽ ഇപ്പോൾ താത്കാലികമായി നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ അനുവദിച്ച് വായനശാലയിലെ പുസ്തകങ്ങൾ തിരികെ നൽകണം എന്നതാണ് റീഡേഴ്സ് ഫോറത്തിന്റെ ആവശ്യം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123457/literal-love-desaposhini-library-got-a-new-life)