---
title: "രക്ഷകൻ; നാലു വയസുകാരന് രക്ഷകനായി നരിക്കാട്ടേരിയിലെ മുസ്തഫ "
english_title: "Mustafa from Narikkatteri saves four-year-old boy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12347/mustafa-from-narikkatteri-saves-four-year-old-boy"
published_at: "2021-11-23T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c9ca410f44_rakshakan.jpg"
keywords: []
---

# രക്ഷകൻ; നാലു വയസുകാരന് രക്ഷകനായി നരിക്കാട്ടേരിയിലെ മുസ്തഫ 

> **Lead Summary:** **നാദാപുരം**; കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന നാലു വയസുകാരൻ തോട്ടിലേക്ക് വീണപ്പോൾ സാഹസികമായി രക്ഷപ്പെടുത്തി യുവാവ് നാടിന് അഭിമാനമായി.

## Article Content

**നാദാപുരം**; കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന നാലു വയസുകാരൻ തോട്ടിലേക്ക് വീണപ്പോൾ സാഹസികമായി രക്ഷപ്പെടുത്തി യുവാവ് നാടിന് അഭിമാനമായി.

നരിക്കാട്ടേരിയിലെ ചാത്തോത്ത് മുസ്തഫയാണ് രക്ഷകനായത്. ഇന്നലെ വൈകീട്ടാണ് യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഷംസീർ മാസ്റ്ററുടെ മകനായ അബ്ദുല്ല യാമിൽ കുളങ്ങരത്ത് നരിക്കാട്ടേരി റോഡിലെ പാലത്തിങ്കര തോട്ടിൽ വീണത്.

ആഴമുള്ള സ്ഥലമായതിനാൽ കുട്ടി മുങ്ങി താഴുകയായിരുന്നു. ഇത് കണ്ട മറ്റു കുട്ടികൾ ബഹളം വെച്ചതോടെ പരിസരത്തെ വീട്ടിൽ നിൽക്കുകയായിരുന്ന മുസ്തഫ ഓടിയെത്തി തോട്ടിലേക്ക് എടുത്തു ചാടി കുട്ടിയെ കരയിലെത്തിക്കുക യായിരുന്നു. നേരത്തെ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന മുസ്തഫ അടുത്ത കാലത്താണ് പുറത്തിറങ്ങാൻ തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12347/mustafa-from-narikkatteri-saves-four-year-old-boy)