---
title: "എളയടം ബി.വി എൽ.പി സ്കൂളിൽ വായനാദിനം ആചരിച്ചു."
english_title: "Elayadam BV LP School celebrated reading day."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123514/elayadam-bv-lp-school-celebrated-reading-day"
published_at: "2023-06-19T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64903eb731c79_elayidam_pic.jpg"
keywords: []
---

# എളയടം ബി.വി എൽ.പി സ്കൂളിൽ വായനാദിനം ആചരിച്ചു.

> **Lead Summary:** **നാദാപുരം :[ **കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവായിരുന്ന പി.എൻ പണിക്കറുടെ ജന്മദിനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു.

## Article Content

**നാദാപുരം :[ **കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവായിരുന്ന പി.എൻ പണിക്കറുടെ ജന്മദിനത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു.

വായനാദിന സുന്ദശം, പോസ്റ്റർ രചന, കൊളാഷ് നിർമ്മാണം ,ക്വിസ്മത്സരം തുടങ്ങിയ പരിപാടികളാണ് സ്കൂളുകളിൽ നടന്നത്. എളയടം ബി.വി എൽ.പി സ്കൂളിൽ നടന്ന പരിപാടി വാർഡ് അംഗം ഹലിമത്ത് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.വിജേഷ് മാസ്റ്റർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകുകയും ദിഷാൻ വായനാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . ഷഹീർ മാസ്റ്റർ സ്വാഗതവും സ്നേഹ ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123514/elayadam-bv-lp-school-celebrated-reading-day)