---
title: "പ്രമേഹ രോഗികൾക്ക് നേത്ര പരിശോധന ക്യാമ്പ്"
english_title: "Eye check up camp for diabetic patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123530/eye-check-up-camp-for-diabetic-patients"
published_at: "2023-06-19T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64905dc463184_camp.jpg"
keywords: []
---

# പ്രമേഹ രോഗികൾക്ക് നേത്ര പരിശോധന ക്യാമ്പ്

> **Lead Summary:** **വളയം**: **[** ചുഴലി ജനകീയ ആരോഗ്യ കേന്ദ്രം, ഹരിശ്രീ ക്ലബ്‌, സി. എച്. സി വളയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.

## Article Content

**വളയം**: **[** ചുഴലി ജനകീയ ആരോഗ്യ കേന്ദ്രം, ഹരിശ്രീ ക്ലബ്‌, സി. എച്. സി വളയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.

കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഹകരണത്തോടെ ചുഴലി ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലാണ് പ്രമേഹ രോഗികൾക്ക് നേത്ര പരിശോധന ക്യാമ്പ് നടത്തിയത്.

ഹെൽത്ത് സൂപ്പർ വൈസർ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിജീഷ്. കെ. കെ. ഉദ്ഘാടനം നിർവഹിച്ചു. ബീച്ച് ആശുപത്രി നേത്ര രോഗ വിദഗ്ദ ഡോക്ടർ. ഡയാന ക്ലാസ്സ്‌ എടുത്തു.

ആരോഗ്യ കേന്ദ്രം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രമ.ഇ സ്വാഗതവും ഓപ്ടോമാട്രിസ്‌റ് ഭഗീഷ് ഭാസ്കർ നന്ദിയും പറഞ്ഞു. പ്രേമേഹ രോഗത്തോട് അനുബന്ധിച് കാഴ്ച പ്രശ്നം വരാൻ സാധ്യത ഉള്ള രോഗികളെ കണ്ടെത്തി തുടർ ചികിത്സ നിർദേശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123530/eye-check-up-camp-for-diabetic-patients)