---
title: "ടിഐഎം പ്രതിഭ സംഗമം; വിദ്യാഭ്യാസ രംഗത്തെ പെൺ മുന്നേറ്റം ആശാവഹം - മന്ത്രി അഹമ്മദ് ദേവർ കോവിൽ"
english_title: "TIM Talent Summit; Female advancement in the field of education is promising - Minister Ahmed Dewar Kovil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123539/tim-talent-summit-female-advancement-in-the-field-of-education-is-promising-minister-ahmed-dewar-kovil"
published_at: "2023-06-19T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649062ac0b0bf_devarkovil.jpg"
keywords: []
---

# ടിഐഎം പ്രതിഭ സംഗമം; വിദ്യാഭ്യാസ രംഗത്തെ പെൺ മുന്നേറ്റം ആശാവഹം - മന്ത്രി അഹമ്മദ് ദേവർ കോവിൽ

> **Lead Summary:** **നാദാപുരം: [ **വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കേരളീയ സമൂഹത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി അഹമദ് ദേവർ കോവിൽ.

## Article Content

**നാദാപുരം: [ **വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കേരളീയ സമൂഹത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി അഹമദ് ദേവർ കോവിൽ.

നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രതിഭ സംഗമവും വായന വാരാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുടർച്ചയായ പത്താം വർഷമാണ് എസ് എസ് എൽ സി പരീക്ഷയിൽ സ്കൂൾ നൂറ് ശതമാനം വിജയം കൈവരിക്കുന്നത്. മികച്ച വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ഇവർക്കുള്ള ട്രോഫികൾ മന്ത്രി വിതരണം ചെയ്തു. മാനേജർ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ ഇ സിദ്ദീഖ് സ്വാഗതം പറഞ്ഞു. കെ എം കുഞ്ഞബ്ദുല്ല, വിസി ഇഖ്ബാൽ, കരയത്ത് ഹമീദ് ഹാജി സി എച്ച് മോഹനൻ , അഡ്വ കെ.എം രഘുനാഥ്, ഏരത്ത് ഇഖ്ബാൽ

പ്രിൻസിപ്പൽ സി കെ അബ്ദുൽ ഗഫൂർ ,ടി കെ റഫീഖ്. നാസർ എടച്ചേരി എം കെ അഷ്റഫ്, എൻ കെ അബ്ദുൽ സലിം, പി. മുനീർ , മണ്ടോടി ബഷീർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123539/tim-talent-summit-female-advancement-in-the-field-of-education-is-promising-minister-ahmed-dewar-kovil)