---
title: "രുചി കൂട്ടൊരുക്കാൻ; അക്ഷരമുറ്റത്തെ പ്ലാവിലെ കടച്ചക്ക വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ"
english_title: "To taste; The students harvested kadachka in the plow in the Akshara yard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123544/to-taste-the-students-harvested-kadachka-in-the-plow-in-the-akshara-yard"
published_at: "2023-06-19T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490658be2c8b_school_.jpg"
keywords: []
---

# രുചി കൂട്ടൊരുക്കാൻ; അക്ഷരമുറ്റത്തെ പ്ലാവിലെ കടച്ചക്ക വിളവെടുപ്പ് നടത്തി വിദ്യാർത്ഥികൾ

> **Lead Summary:** **എടച്ചേരി**: **[** ഉച്ചഭക്ഷണ വിഭവത്തിന് രുചി കൂട്ടൊരുക്കാൻ അക്ഷരമുറ്റത്തെ പ്ലാവിൽ ഉണ്ടായ കടച്ചക്കകൾ വിളവെടുത്ത് വേറിട്ട പഠന പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ.

## Article Content

**എടച്ചേരി**: **[** ഉച്ചഭക്ഷണ വിഭവത്തിന് രുചി കൂട്ടൊരുക്കാൻ അക്ഷരമുറ്റത്തെ പ്ലാവിൽ ഉണ്ടായ കടച്ചക്കകൾ വിളവെടുത്ത് വേറിട്ട പഠന പ്രവർത്തനത്തിന് തുടക്കമിട്ടിരിക്കുകയാണ് ഒരു പറ്റം വിദ്യാർത്ഥികൾ.

മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ സ്കൗട്ട് അംഗങ്ങളായ പൂർവ്വ വിദ്യാർത്ഥികൾ നട്ടുവളർത്തിയ പ്ലാവിൽ നിന്നാണ് പുതിയ തലമുറ കാർഷിക ക്ലബ് അംഗങ്ങളാണ് വിളവെടുപ്പ് നടത്തിയത്.

വിളവെടുത്ത കടച്ചക്കകൾ സ്കൂൾ ഉച്ചഭക്ഷണ മെനുവിലെ കറിയുടെ രുചി കൂട്ടൊരുക്കാൻ കാർഷിക ക്ലബ് അംഗങ്ങൾ ചേർന്ന് പ്രധാനധ്യാപകൻ കെ.പി.ശ്യാം സുന്ദറിനെ ഏൽപ്പിച്ചു.

മഹദിയ സിദ്ദീഖ്, മുഹമ്മദ് ഫർസിൻ, ഹാദി അമൽ.കെ.എം, മുഹമദ് നസീൽ,ആദില ഫാത്തിമ, ദിയമിൻഹ, നെൽവ.സി.വി,ഷിഫാന.പി.കെ, സെൻഹ ഫാത്തിമ, അദിൻഫർഹാൻ, മുഹമ്മദ് മാണിക്കോത്ത്,

ആൽവിൻ.കെ, ധ്യാൻ സൈക്ക്, മുഹമ്മദ് ഷഹാൻ,സാൽവിൻ, മുഹമ്മദ് ഹനാൻ, സൂര്യതേജ്‌, ഇ.പി.മുഹമ്മദലി, ടി. ശ്രീലത, സി.വി.നൗഫൽ, എൻ.കെ.ഷീജ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123544/to-taste-the-students-harvested-kadachka-in-the-plow-in-the-akshara-yard)