---
title: "അക്ഷരത്തണൽ : വായനാദിനം ബസ്റ്റാന്റിൽ വേറിട്ട പദ്ധതിയുമായി നാദാപുരം ഗവ. യു പി സ്കൂൾ"
english_title: "Aksharthanal : Nadapuram Govt. UP School different move at buss stand at world reading day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123650/aksharthanal-nadapuram-govt-up-school-different-move-at-buss-stand-world-reading-day"
published_at: "2023-06-20T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491369d1ce3b_bus_stand.jpg"
keywords: []
---

# അക്ഷരത്തണൽ : വായനാദിനം ബസ്റ്റാന്റിൽ വേറിട്ട പദ്ധതിയുമായി നാദാപുരം ഗവ. യു പി സ്കൂൾ

> **Lead Summary:** **നാദാപുരം : [**വായനാ ദിനത്തിൽ വേറിട്ട പദ്ധതി ആവിഷ്കരിച്ച് നാദാപുരം ഗവ. യു പി സ്കൂൾ. സ്കൂൾ പി ടി എ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ബസ് സ്റ്റാൻഡിലാണ് വായനാദിന പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം : [**വായനാ ദിനത്തിൽ വേറിട്ട പദ്ധതി ആവിഷ്കരിച്ച് നാദാപുരം ഗവ. യു പി സ്കൂൾ. സ്കൂൾ പി ടി എ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം ബസ് സ്റ്റാൻഡിലാണ് വായനാദിന പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾക്ക് പുറമെ പൊതു ജനങ്ങളിൽ കൂടി വായനയുടെ അപബോധം നൽകാനായി സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി. നാദാപുരം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു.

പ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ സമർപ്പണം വിദ്യാർത്ഥികൾക്ക് കൈമാറി വാർഡ് മെമ്പർ അബ്ബാസ് കണയക്കൽ നിർവഹിച്ചു. നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് വിനയരാജ് വായനാദിന സന്ദേശം നൽകി.

ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, എന്നിവർ സംസാരിച്ചു.ഹെഡ് മാസ്റ്റർ രമേശൻ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സാജിദ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123650/aksharthanal-nadapuram-govt-up-school-different-move-at-buss-stand-world-reading-day)