---
title: "വായന വാരാചരണം; കുരുന്നുകളുടെ വായനയ്ക്ക് കരുത്ത് പകർന്ന് പൂർവ്വ അധ്യാപകൻ"
english_title: "Reading Week; Former teacher inspires children to read"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123660/reading-week-former-teacher-inspires-children-to-read"
published_at: "2023-06-20T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64913b09a895e_thanakkottur.jpg"
keywords: []
---

# വായന വാരാചരണം; കുരുന്നുകളുടെ വായനയ്ക്ക് കരുത്ത് പകർന്ന് പൂർവ്വ അധ്യാപകൻ

> **Lead Summary:** **താനക്കോട്ടൂർ**: **[** താനക്കോട്ടൂർ യുപി സ്കൂളിലെ ഈ വർഷത്തെ വായന വാരാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ദീർഘകാലം സ്കൂളിലെ ലൈബ്രറിയുടെ ചുമതല വഹിച്ച റിട്ടയേഡ് അധ്യാപകൻ നാണു മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**താനക്കോട്ടൂർ**: **[** താനക്കോട്ടൂർ യുപി സ്കൂളിലെ ഈ വർഷത്തെ വായന വാരാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ദീർഘകാലം സ്കൂളിലെ ലൈബ്രറിയുടെ ചുമതല വഹിച്ച റിട്ടയേഡ് അധ്യാപകൻ നാണു മാസ്റ്റർ നിർവ്വഹിച്ചു.

നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം പതിനായിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു കൊണ്ടാണ് കുട്ടികളുടെ വായനയ്ക്ക് കരുത്ത് പകർന്നത്.

വായനാദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ലൈബ്രറിയുടെ ചുമതലയുള്ള കൃഷ്ണലത പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഒപ്പം സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ജയകുമാർ ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു.

വാർഡ് മെമ്പറും സ്കൂളിലെ അധ്യാപകനുമായ വി കെ അബൂബക്കർ, യു.കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പിന്നീട് വായന ദിന പ്രതിജ്ഞ, പ്രസംഗം, വായന ഗാനാലാപനം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123660/reading-week-former-teacher-inspires-children-to-read)