---
title: "വായനാദിനാചരണം; പ്രണവം ഗ്രന്ഥശാല വായനാദിനാചരണം സംഘടിപ്പിച്ചു"
english_title: "Reading Day Celebration; Pranavam Library organized Reading Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123670/reading-day-celebration-pranavam-library-organized-reading-day"
published_at: "2023-06-20T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64914023a4fbd_pranavam_2.jpg"
keywords: []
---

# വായനാദിനാചരണം; പ്രണവം ഗ്രന്ഥശാല വായനാദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **പ്രണവം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. പ്രണവം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **പ്രണവം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാദിനം വിപുലമായി ആചരിച്ചു. പ്രണവം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് ജി.വി.എച്ച്.എസ് മടപ്പള്ളി റിട്ടയേർഡ് ഹെഡ് മാസ്റ്റർ വി.പി പ്രഭാകരൻ മാസ്റ്റർ വായനാദിന പ്രഭാഷണം നടത്തി. വളയം ഗ്രാമപഞ്ചായത്ത് 9 വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാനുമായ അശോകൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

പരിപാടി ഗ്രന്ഥശാല സെക്രട്ടറി സച്ചിൻ പി കെ സ്വാഗതം പറഞ്ഞു . ക്ലബ്ബ് സെക്രട്ടറി ഷാജി പി സി ആശംസ അർപ്പിച്ചു ഗ്രന്ഥശാല പ്രസിഡന്റ് ബിനീഷ് ഏ വി നന്ദിയും പറഞ്ഞു.

പരിപാടിയിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു. കൂടാതെ വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ച് പ്രണവം ബാലവേദി സംഘടപ്പിച്ച പത്ര ക്വിസ്സ് വിജയികൾക്ക് സമ്മാനവും പരിപാടിയിൽ വച്ച് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123670/reading-day-celebration-pranavam-library-organized-reading-day)