---
title: "ആയുഷ് ക്ലബ്‌ ; അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു"
english_title: "Ayush Club; International Yoga Day was observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124053/ayush-club-international-yoga-day-was-observed"
published_at: "2023-06-21T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f75c566e3_yoga.jpg"
keywords: []
---

# ആയുഷ് ക്ലബ്‌ ; അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

> **Lead Summary:** **എടച്ചേരി :** [****] എടച്ചേരി ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആയുഷ് ക്ലബ്‌ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ പത്മിനി നിർവഹിച്ചു.

## Article Content

**എടച്ചേരി :** [****] എടച്ചേരി ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആയുഷ് ക്ലബ്‌ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ പത്മിനി നിർവഹിച്ചു.

തുടർന്ന് യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഡോ.ജി ഗീതു ക്ലാസ്സ്‌ എടുത്തു. വൈസ് പ്രസിഡന്റ്‌ എം രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എൻ. നിഷ , പി.പി ശ്രീജ, ടി. കെ മോട്ടി, സി.പി ശ്രീജിത്ത്‌, വി.ഷീമ , ഫാർമസിസ്റ്റ് സുരഭില എന്നിവർ ആശംസകളർപ്പിച്ചു.

30 ഓളം പേർ യോഗ പരിശീലനത്തിൽ പങ്കെടുത്തു. 14 ആം വാർഡിൽ രൂപീകരിച്ച ആയുഷ് ക്ലബ്ബിൽ മെഡിക്കൽ ഓഫീസർ ഡോ. പി നൗഷാദ് കൺവീനറായും മെമ്പർ എൻ നിഷ ചെയർപേഴ്സൺ ആയും കെ ബാലൻ വൈസ് ചെയർപേഴ്സൺ ഡോ.ജി ഗീതു കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124053/ayush-club-international-yoga-day-was-observed)