---
title: "വായനാ ദിനം; ഉത്സവമാക്കി നാദാപുരത്തെ വിഷ്ണുമംഗലം എൽ.പി സ്കൂൾ"
english_title: "Reading Day; Utsavamaki Vishnumangalam LP School, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124075/reading-day-utsavamaki-vishnumangalam-lp-school-nadapuram"
published_at: "2023-06-21T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64930515b93ab_readinng_pic-.jpg"
keywords: []
---

# വായനാ ദിനം; ഉത്സവമാക്കി നാദാപുരത്തെ വിഷ്ണുമംഗലം എൽ.പി സ്കൂൾ

> **Lead Summary:** **നാദാപുരം: [** വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരുടെ ശീർഷകം യാഥാർത്ഥ്യമാക്കി പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിഷ്ണുമംഗലം എൽ.പി.സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു.

## Article Content

**നാദാപുരം: [** വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരുടെ ശീർഷകം യാഥാർത്ഥ്യമാക്കി പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിഷ്ണുമംഗലം എൽ.പി.സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു.

പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനും കവിയുമായ ശ്രീനി എടച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഒപ്പം പി.എൻ. പണിക്കർ അനുസ്മരണവും നടത്തി.

തുടർന്ന് കുട്ടികളുമായി സംവദിക്കുകയും കവിതകൾ ആലപിക്കുകയും ചെയ്തു. പിടിഎ പ്രസിഡണ്ട്, അധ്യാപകർ ഉൾപ്പെടെയുള്ളവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124075/reading-day-utsavamaki-vishnumangalam-lp-school-nadapuram)