---
title: "വികസന വഴികൾ ; നാദാപുരത്ത് മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു"
english_title: "Ways of development; Three roads were inaugurated in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124084/ways-of-development-three-roads-were-inaugurated-in-nadapuram"
published_at: "2023-06-21T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64930e09e393f_road_1_.jpg"
keywords: []
---

# വികസന വഴികൾ ; നാദാപുരത്ത് മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം: **[** ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു.

## Article Content

നാദാപുരം: **[** ഗ്രാമ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു.

കൂവലം കണ്ടി റോഡ് 7.5 ലക്ഷം, പുത്തലതാം കണ്ടി റോഡ് 3.5 ലക്ഷം ,തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 ലക്ഷം രൂപ ചിലവഴിച്ചു പണി പൂർത്തീകരിച്ച ചീലത്തു റോഡ് എന്നീ മൂന്നു റോഡുകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു.

വാർഡ് മെമ്പർ വി അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ അഖില മര്യാട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, പി മുനീർ മാസ്റ്റർ, അനീഷ് വി കെ, എ കെ രവി, അബ്ദു മുസ്‌ലിയാർ,

അമ്മദ് പുത്തലത്തം കണ്ടി,ടി വി കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, റഹനാസ് എ കെ, റഷീദ് പി പി, സി ടി കെ ചന്ദ്ര ബാബു, അർഷാദ് താരക, നിസാർ കെ, നിഹാദ്, അനസ് വി കെ, സഹൽ കെ,സംസാരിച്ചു.വാർഡ് കൺവീനർ മുഹമ്മദ്‌ തങ്ങൾ സ്വാഗതവും, പി ലത്തീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124084/ways-of-development-three-roads-were-inaugurated-in-nadapuram)