---
title: "അഴിമതിക്ക് പിണറായിക്ക് കൂട്ട് നരേന്ദ്രമോഡി -മുല്ലപ്പള്ളി"
english_title: "Narendra Modi joins Pinarayi in corruption - Mullapally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124234/narendra-modi-joins-pinarayi-in-corruption-mullapally"
published_at: "2023-06-22T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64940653d2c8f_U_D_F.jpg"
keywords: []
---

# അഴിമതിക്ക് പിണറായിക്ക് കൂട്ട് നരേന്ദ്രമോഡി -മുല്ലപ്പള്ളി

> **Lead Summary:** **നാദാപുരം:[ **എല്ലാ അഴിമതിക്കും പിണറായിക്ക് കൂട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് കെ.പി.സി.സി യുടെ മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ .കേരളത്തിൽ അഴിമതി ആചാരമായി മാറിയിരിക്കുന്നു. വാർത്തപുറത്തുകൊണ്ടുവരുന്ന മാധ്യമ പ്രവർത്തകരെ പോലും ഇരുവരും വേട്ടയാടുകയാണ്.മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ ഇന്ന് 161 ാമതാണ്.കോവിഡ് കാലത്തുപോലും അഴിമതിനടന്നു.

## Article Content

**നാദാപുരം:[ **എല്ലാ അഴിമതിക്കും പിണറായിക്ക് കൂട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് കെ.പി.സി.സി യുടെ മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ .കേരളത്തിൽ അഴിമതി ആചാരമായി മാറിയിരിക്കുന്നു. വാർത്തപുറത്തുകൊണ്ടുവരുന്ന മാധ്യമ പ്രവർത്തകരെ പോലും ഇരുവരും വേട്ടയാടുകയാണ്.മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ ഇന്ന് 161 ാമതാണ്.കോവിഡ് കാലത്തുപോലും അഴിമതിനടന്നു.

പി പി ക്വിറ്റ് ,മാസ്ക്ക് എന്നിവയിലെ കോടികളുടെ ഇടപാട് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് മന്ത്രിയായിരുന്ന ശൈലജ ടീച്ചറുപോലും സമ്മതിച്ചതാണ്. കോടികളുടെ അഴിമതികള് പുറത്തുവന്നിട്ടും അന്വേഷണ ഏജൻസികളൊന്നും പിണറായിയെ ചോദ്യം ചെയ്യാത്തത് മോഡിയുടെ പിന്തുണയുള്ളതിനാലാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജനാധിപത്യ മതേതരവിശ്വാസികൾ ഒരുമിച്ചില്ലെങ്കിൽ 2024 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പായി മാറും.

എല്ലാവരും ഒരുമിച്ച് നിന്നു ഫാസിസത്തെ തുരത്തുക എന്നതാവണം ജനാധിപത്യ വിശ്വാസികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ യൂ ഡി എഫ് ബൂത്ത് സംഗമങ്ങൾക്ക് ഉമ്മത്തൂരിലെ 39 ാമത്തെ ബൂത്തിൽ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ യു ഡി എഫ് കമ്മിറ്റി ആവിഷ്കരിച്ച ബൂത്ത് സംഗമങ്ങൾക്ക് ഇതോടെ തുടക്കമായി .

യു ഡി എഫ് നേതാക്കളും പ്രവർത്തകരും ബൂത്തുകള് കേന്ദീകരിച്ച് പ്രവർത്തിച്ചാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മോഡിയേയും പിണറായിയേയും അധികാരത്തില് നിന്നും പുറത്തുചാടിക്കാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ യു ഡി എഫ് ചെയർമാൻ കെ ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞു. 

കെ.പി.സി.സി മുന് സെക്രട്ടറി അഡ്വ.ഐ മൂസ്സ, ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി, കെ.പി.സി.സി മെമ്പർ സി.വി കുഞ്ഞികൃഷ്ണൻ,മുഹമ്മദ് ബംഗ്ലത്ത്, ,മോഹനൻ പാറക്കടവ്,അഡ്വ. എ സജീവൻ ടി.കെ ഖാലിദ് മാസ്റ്റർ,അഹമ്മദ് കുറുവയിൽ,സി.എച്ച് ഹമീദ് മാസ്റ്റർ,ആർ.പി.ഹസ്സൻ,നസീർ വളയം,സി.പി മുകുന്ദൻ മാസ്റ്റർ, ലത്തീഫ് പൊന്നാണ്ടി,ഹാരിസ് കൊത്തിക്കുടി,അൻസാർ കൊല്ലാടൻ,കിഴക്കയിൽ അഹമ്മദ്,വി.കെ.അജി കുമാർ, ടി.കെ.നവാസ്, പി.കുഞ്ഞബ്ദുല്ല, എം പി കുഞ്ഞമ്മദ് ,കെ.പി.അസീസ് , ടി.അനിൽകുമാർ,നിസാർ കൊയമ്പ്രത്ത് പ്രസംഗിച്ചു. ടി.എ സലാം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124234/narendra-modi-joins-pinarayi-in-corruption-mullapally)