---
title: "രണ്ട് പേർക്ക് ഡെങ്കി  പനി; നാദാപുരത്ത് കൊതുകിനെ തുരത്താൻ പിന്നാമ്പുറത്തേക്ക് ക്യാമ്പയിൻ തുടങ്ങി"
english_title: "Two had dengue fever; Backward campaign started to get rid of mosquito in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124278/two-had-dengue-fever-backward-campaign-started-to-get-rid-of-mosquito-in-nadapuram"
published_at: "2023-06-22T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64943651ca0e9_denki_pic.jpg"
keywords: []
---

# രണ്ട് പേർക്ക് ഡെങ്കി  പനി; നാദാപുരത്ത് കൊതുകിനെ തുരത്താൻ പിന്നാമ്പുറത്തേക്ക് ക്യാമ്പയിൻ തുടങ്ങി

> **Lead Summary:** **നാദാപുരം:[ **രണ്ട് ഡെങ്കി കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് നാദാപുരം ഗ്രാമ പഞ്ചായത്തിൽ ‘കൊതുകിനെ തുരത്താൻ പിന്നാമ്പുറത്തേക്ക്’‌ എന്ന പ്രത്യേക ക്യാമ്പയിന് തുടക്കമായി വീടിന്റെ അകവും പുറവും പരിശോധിക്കാനായി ജെ എച്ച്‌ ഐ ,ജെ പി എച്ച്‌ എൻ,ആശാ വർക്കർ എന്നിവരടങ്ങിയ ടീമാണ് വീടുകൾതോറും പരിശോധിക്കുന്നത്‌.

## Article Content

**നാദാപുരം:[ **രണ്ട് ഡെങ്കി കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് നാദാപുരം ഗ്രാമ പഞ്ചായത്തിൽ ‘കൊതുകിനെ തുരത്താൻ പിന്നാമ്പുറത്തേക്ക്’‌ എന്ന പ്രത്യേക ക്യാമ്പയിന് തുടക്കമായി വീടിന്റെ അകവും പുറവും പരിശോധിക്കാനായി ജെ എച്ച്‌ ഐ ,ജെ പി എച്ച്‌ എൻ,ആശാ വർക്കർ എന്നിവരടങ്ങിയ ടീമാണ് വീടുകൾതോറും പരിശോധിക്കുന്നത്‌.

കൊതുക് ജന്യ രോഗങ്ങൾ വരാതിരിക്കാനായി വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക വെള്ളക്കെട്ടിൽ ജോലി ചെയ്യുന്നവർക്ക്‌ എലിപ്പനി വരാതിരിക്കാനായി ഡോക്സി സൈക്ലിൻ ഗുളിക വിതരണം ചെയ്യുക തുടങ്ങിയവയാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്‌.

ആരോഗ്യ ജാഗ്രത നോട്ടീസും വിതരണം ചെയ്യുന്നുണ്ട്‌. ഹൗസ്‌ ക്യാമ്പയിൻ ഉൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗം പി പി ബാലകൃഷ്ണൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124278/two-had-dengue-fever-backward-campaign-started-to-get-rid-of-mosquito-in-nadapuram)