---
title: "ആശങ്ക വേണ്ട; കല്ലാച്ചി ടൗൺ നവീകരണം യോഗം നാളെ"
english_title: "Don't worry; Kalachi town renovation meeting tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124308/dont-worry-kalachi-town-renovation-meeting-tomorrow"
published_at: "2023-06-22T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6494587cc4d61_kallachi.jpg"
keywords: []
---

# ആശങ്ക വേണ്ട; കല്ലാച്ചി ടൗൺ നവീകരണം യോഗം നാളെ

> **Lead Summary:** **നാദാപുരം : [ **കെട്ടിട ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . കല്ലാച്ചി ടൗൺ നവീകരണം യോഗം നാളെ . മൂന്ന് കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പദ്ധതിക്ക് റോഡ് വീതി കൂട്ടി നടാപ്പാക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നതിന് ഉടമകൾ മുന്നോട്ട്‌ വരുന്നു.

## Article Content

**നാദാപുരം : [ **കെട്ടിട ഉടമകൾക്ക് ആശങ്ക വേണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . കല്ലാച്ചി ടൗൺ നവീകരണം യോഗം നാളെ . മൂന്ന് കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പദ്ധതിക്ക് റോഡ് വീതി കൂട്ടി നടാപ്പാക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നതിന് ഉടമകൾ മുന്നോട്ട്‌ വരുന്നു.

സ്ഥലം വിട്ടു നൽകിയാൽ അവശേഷിക്കുന്ന കെട്ടിടത്തിന്റെ നിലനിൽപ്പും പുന:ർ നിർമ്മാണവും സംബന്ധിച്ച്‌ കെട്ടിട ഉടമകൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ ബിൽഡിംഗ്‌ നിയമ പ്രകാരം കെട്ടിടം പുതുക്കിപ്പണിയാനുള്ള തടസ്സങ്ങളായിരുന്നു ആശങ്കക്കിടയാക്കിയത്‌.

ഇത്‌ മറികടന്ന് കെട്ടിടം പുതുക്കിപ്പണിയുന്നതിന് വഴിയൊരുക്കാനായി കഴിഞ്ഞ ദിവസം ഇ കെ വിജയൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു.

കെട്ടിടം പുതുക്കിപ്പണിയുന്നതിന് ഉടമകൾക്ക്‌ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്ണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി യും രൂപീകരിച്ചിട്ടുണ്ട്‌. നവീകരണ പ്രവൃത്തിയുടെ അലൈൻ മെന്റ്‌ ഉണ്ടാക്കിയതിന്ന് ശേഷം ആദ്യമായാണ് യോഗം ചേരുന്നത്‌.

നാളെ ചേരുന്ന യോഗത്തിൽ ആലൈൻ മെന്റ്‌ വെക്കുന്നതാണെന്നും എല്ലാവരെയും ബോധ്യപ്പെടുത്തിയും സഹകരിപ്പിച്ചും മാത്രമാണ് വികസന പദ്ധതി നടപ്പിലാക്കുകയെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു. എം എൽ എ യും പൊതുമരാമത്ത്- പഞ്ചായത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124308/dont-worry-kalachi-town-renovation-meeting-tomorrow)