---
title: "കേരള ബാങ്ക്; ഡിജിറ്റൽ ബാങ്കിംഗ് ബോധവൽക്കരണം തുടങ്ങി"
english_title: "Kerala Bank; Digital banking awareness started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124316/kerala-bank-digital-banking-awareness-started"
published_at: "2023-06-22T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64945b838e68a_bank.jpg"
keywords: []
---

# കേരള ബാങ്ക്; ഡിജിറ്റൽ ബാങ്കിംഗ് ബോധവൽക്കരണം തുടങ്ങി

> **Lead Summary:** **വാണിമേൽ**: **[** കേരള ബാങ്കിൻ്റെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പരിചയപ്പെടുത്തുക, വാണിമേൽ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായി കേരള ബാങ്ക് വാണിമേൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ബാങ്കിംഗ് ബോധവൽക്കരണവും സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് കാമ്പയിനും സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ**: **[** കേരള ബാങ്കിൻ്റെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ പരിചയപ്പെടുത്തുക, വാണിമേൽ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായി കേരള ബാങ്ക് വാണിമേൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ബാങ്കിംഗ് ബോധവൽക്കരണവും സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് കാമ്പയിനും സംഘടിപ്പിച്ചു.

വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സണ്ണി തോമസ് അധ്യക്ഷത വഹിച്ചു.

കേരള ബാങ്കിൻ്റെ മൊബൈൽ ബാങ്കിംഗ് ആപ്പായ കെ ബി പ്രൈം, കെ ബി പ്രൈം പ്ലസ് എന്നിവ പബ്ലിക് റിലേഷൻസ് ഓഫീസർ സി സഹദ് വിശദീകരിച്ചു. PMJJBY, PMSBY എന്നീ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് എഫ്.എൽ.സി കൗൺസിലർ ജി പ്രീത ക്ലാസെടുത്തു. വാണിമേൽ ശാഖ മാനേജർ കെ എം ജ്യോതിഷ് സ്വാഗതവും പി കെ പ്രസാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124316/kerala-bank-digital-banking-awareness-started)