---
title: "ക്വട്ടേഷൻ സംഘത്തിന്റെ വടി വാൾ ആക്രമം; കടമേരി യിൽ നിരവധി പേർക്ക് "
english_title: "Quotation Team Stick Sword Attack; For many in Kadameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12448/quotation-team-stick-sword-attack-for-many-in-kadameri"
published_at: "2021-11-23T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619d286a87619_attack.jpg"
keywords: []
---

# ക്വട്ടേഷൻ സംഘത്തിന്റെ വടി വാൾ ആക്രമം; കടമേരി യിൽ നിരവധി പേർക്ക് 

> **Lead Summary:** **നാദാപുരം : ** കടമേരിയിൽ കഞ്ചാവ് - ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വടിവാൾ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അക്രമത്തിന് തുടക്കം. കഴിഞ്ഞ മാസം വാണിമേലിൽ വെച്ച് കഞ്ചാവ് കേസിൽ അറസ്റ്റിലായ കടമേരി യിലെ നിയാസിൻ വീട്ടിൽ കാസർക്കോഡ് നിന്ന് ഒരു സംഘം എത്തുകയായിരുന്നു.

## Article Content

**നാദാപുരം : ** കടമേരിയിൽ കഞ്ചാവ് - ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വടിവാൾ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അക്രമത്തിന് തുടക്കം. കഴിഞ്ഞ മാസം വാണിമേലിൽ വെച്ച് കഞ്ചാവ് കേസിൽ അറസ്റ്റിലായ കടമേരി യിലെ നിയാസിൻ വീട്ടിൽ കാസർക്കോഡ് നിന്ന് ഒരു സംഘം എത്തുകയായിരുന്നു.

നിയാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവർ തമ്മിലുള്ള ഇടപാട് സംബന്ധിച്ച് വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൂട്ടത്തല്ല് നടക്കുകയു മായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്കും മർദനമേറ്റു. വടിവാൾ അടക്കമുള്ള മാരകായുധങ്ങളും ഈ സംഘത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്നു.

നാട്ടുകാർ കൂട്ടമായെത്തി ഇവരെ നേരിട്ടതോടെ കാസർക്കോഡ് ടീം സ്ഥലം വിട്ടു. ഇവർ സഞ്ചരിച്ച ഒരു വാഹനം ഇവിടെയുണ്ട്. വിവരമറിഞ്ഞ് നാദാപുരം സി ഐ ഫായിസലിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി.വിട്ടു. ഇവർ സഞ്ചരിച്ച ഒരു വാഹനം ഇവിടെയുണ്ട്. നിയാസിനെയും കൂടെ കഴിയുന്ന പെൺ കുട്ടി അടക്കമുള്ളവരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12448/quotation-team-stick-sword-attack-for-many-in-kadameri)