---
title: "തറുവൈ ഹാജി സൗധം സമർപ്പിക്കും; കെഎം ഷാജി നാളെ വാണിമേലിൽ"
english_title: "Tharuvai Haji will dedicate the building; KM Shaji will be on the air tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124505/tharuvai-haji-will-dedicate-the-building-km-shaji-will-be-on-the-air-tomorrow"
published_at: "2023-06-23T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64958a1026a26_tharuvai.jpg"
keywords: []
---

# തറുവൈ ഹാജി സൗധം സമർപ്പിക്കും; കെഎം ഷാജി നാളെ വാണിമേലിൽ

> **Lead Summary:** **വാണിമേൽ: [ **സ്വത്ത് കണ്ടു കെട്ടാനുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനു ശേഷം ആദ്യ രാഷ്ട്രീയ പൊതുയോഗത്തിൽ സംസാരിക്കുവാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി നാളെ വാണിമേലിൽ .വൈകുന്നേരം ആറുമണിക്ക് നിരത്തുമ്മൽ പീടികയിൽ .

## Article Content

**വാണിമേൽ: [ **സ്വത്ത് കണ്ടു കെട്ടാനുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനു ശേഷം ആദ്യ രാഷ്ട്രീയ പൊതുയോഗത്തിൽ സംസാരിക്കുവാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി നാളെ വാണിമേലിൽ .വൈകുന്നേരം ആറുമണിക്ക് നിരത്തുമ്മൽ പീടികയിൽ .

നാദാപുരം മണ്ഡലത്തിലെ മുതിർന്ന മുസ്ലിം ലീഗ് നേതാവും ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ മാനേജറുമായിരുന്ന പരേതനായ പി തറുവൈ ഹാജിയുടെ നാമധേയത്തിൽ നിരത്തുമ്മൽ പീടിക ശാഖ യൂത്ത് ലീഗ് കമ്മിറ്റി നിർമിച്ച മുസ്ലിം ലീഗ് സൗധത്തിന്റെയും സാംസ്കാരിക നിലയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കാനാണ് ഷാജി വാണിമേലിൽ എത്തുന്നത്.

വാണിമേലിന്റെ വികസന മുന്നേറ്റത്തിനു നേതൃത്വം നൽകുകയും വടകര താലൂക്കിൽ തന്നെ മുസ്ലിം ലീഗ് വളർത്തുന്നതിൽ പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നു തറുവൈ ഹാജി.

ഹാജിയുടെ നാമധേയത്തിൽ ഉണ്ടാക്കുന്ന ലീഗ് സൗധത്തിൽ സംഘടന ഓഫീസിനും പുറമേ സാമൂഹിക സാംസ്കാരിക ചടങ്ങുകൾ നടത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന പരിപാടിയിൽ സൂപ്പി നരിക്കാട്ടേരി, സി കെ സുബൈർ, കെ കെ നവാസ്, ബംഗ്ലത്ത് മുഹമ്മദ്, എൻ കെ മൂസ മാസ്റ്റർ, എം കെ മജീദ് തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124505/tharuvai-haji-will-dedicate-the-building-km-shaji-will-be-on-the-air-tomorrow)