---
title: "ആണ്ടോളം നീണ്ട വായന; എടച്ചേരി നോർത്ത് യു പി യിൽ വായന ദിനം ആചരിച്ചു"
english_title: "Year-long reading; Reading Day was observed in Edachery North UP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124530/year-long-reading-reading-day-was-observed-in-edachery-north-up"
published_at: "2023-06-23T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495a4e5aeae2_reading.jpg"
keywords: []
---

# ആണ്ടോളം നീണ്ട വായന; എടച്ചേരി നോർത്ത് യു പി യിൽ വായന ദിനം ആചരിച്ചു

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി നോർത്ത് യു. പി. സ്കൂൾ വായനദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആണ്ടോളം നീണ്ട വായന കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി: [ **എടച്ചേരി നോർത്ത് യു. പി. സ്കൂൾ വായനദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആണ്ടോളം നീണ്ട വായന കവി ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

വിദ്യാരംഗം കോ -ഓർഡിനേറ്റർ കെ. വികേഷ് , സെക്രട്ടറി വിനോദൻ,സുഹൈൽ ,വഫ, പ്രകാശൻ , എസ്. ആർ. ജി കൺവീനർ റാഷിദ എന്നിവർ സംസാരിച്ചു. ആണ്ടോളം നീണ്ട വായന എന്ന പദ്ധതിയിലൂടെ മുഴുവൻ വിദ്യാർത്ഥികളെയും വായനയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിനാണ് വിദ്യാലയം തുടക്കം കുറിച്ചത് .

ആദ്യ 2 മാസം വിദ്യാർത്ഥികൾ ബഷീർ കൃതികൾ വായിക്കും തുടർന്ന് വിദ്യാർത്ഥികൾ മറ്റു എഴുത്തുകാരുടെ കൃതികൾ വായിക്കും. ഓരോ എഴുത്തുകാരുടെയും പുസ്തകങ്ങൾ വായിച്ചതിനുശേഷം വായന മത്സരവും സംഘടിപ്പിക്കും. പടം : എടച്ചേരി നോർത്ത് യു.പി സ്കൂളിൽ ആണ്ടോളം നീണ്ട വായന ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്യുന്നു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124530/year-long-reading-reading-day-was-observed-in-edachery-north-up)