---
title: "കൃഷിയറിവ്‌; നാദാപുരത്ത് കേരഗ്രാമം ക്ലസ്റ്റർ കേമ്പുകൾ പൂർത്തിയായി"
english_title: "Agricultural knowledge; Keragram cluster camps in Nadapuram have been completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124534/agricultural-knowledge-keragram-cluster-camps-in-nadapuram-have-been-completed"
published_at: "2023-06-23T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495aa48b5071_farm.jpg"
keywords: []
---

# കൃഷിയറിവ്‌; നാദാപുരത്ത് കേരഗ്രാമം ക്ലസ്റ്റർ കേമ്പുകൾ പൂർത്തിയായി

> **Lead Summary:** **നാദാപുരം: [**കേര ഗ്രാമം പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ കർഷകർക്കായി നടത്തുന്ന കൃഷിയറിവ്‌ ക്യാമ്പുകൾ സമാപിച്ചു. തെങ്ങു കൃഷി ആദായ കരമാക്കാൻ നൂതന കൃഷി രീതികൾ പരിചയ പെടുത്തുന്നതിനു വേണ്ടി പഞ്ചായത്തിന്റെ വിവിധ വാർഡുകൾ ചേർത്ത് നാലു ക്ലസ്റ്ററുകളിലായി നടന്നു വരുന്ന പരിശീലന പരിപാടിയിൽ നല്ല കർഷക പ്രാതിനിധ്യമുണ്ടായി.

## Article Content

**നാദാപുരം: [**കേര ഗ്രാമം പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ കർഷകർക്കായി നടത്തുന്ന കൃഷിയറിവ്‌ ക്യാമ്പുകൾ സമാപിച്ചു. തെങ്ങു കൃഷി ആദായ കരമാക്കാൻ നൂതന കൃഷി രീതികൾ പരിചയ പെടുത്തുന്നതിനു വേണ്ടി പഞ്ചായത്തിന്റെ വിവിധ വാർഡുകൾ ചേർത്ത് നാലു ക്ലസ്റ്ററുകളിലായി നടന്നു വരുന്ന പരിശീലന പരിപാടിയിൽ നല്ല കർഷക പ്രാതിനിധ്യമുണ്ടായി.

നാദാപുരം, പുളിക്കുൽ, കുമ്മങ്കോട്‌, കക്കംവെള്ളി ഭാഗങളിലായാണ് ക്ലസ്റ്റർ കേമ്പുകൾ നടന്നത്.സമാപന ചടങ്ങ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉൽഘടനം ചെയ്തു. സി ടി കെ സമീറ അധ്യക്ഷം വഹിച്ചു. ശ്രീധരൻ പൊന്നംകോട്ട് പരിശീലനത്തിന് നേതൃത്വം നൽകി.

മെമ്പർമാരായ കണേക്കൽ അബ്ബാസ്, വി അബ്ദുൽ ജലീൽ, കൃഷി ഓഫീസർ സജീറ ചാത്തോത്ത്, കാസിം കുന്നുമ്മൽ, ശാക്കിർ എ കെ, ആര്യപ്പറ്റ അബൂബക്കർ, ജയദേവൻ കരിങ്ങാടി, അമ്മദ് ഹാജി മുടിയല്ലൂർ സംസാരിച്ചു. ജൂലൈ ആദ്യ വാരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കർഷകരെ യും പങ്കെടുപ്പിച്ചുള്ള കർഷക സഭ ചേരുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124534/agricultural-knowledge-keragram-cluster-camps-in-nadapuram-have-been-completed)