---
title: "പരിശോധനയ്ക്ക് അയച്ചു; നാദാപുരം വില്പനക്ക് വെച്ച കുപ്പി വെള്ളത്തിൽ രുചി മാറ്റം"
english_title: "sent for inspection; Taste change in bottled water sold in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124820/sent-for-inspection-taste-change-in-bottled-water-sold-in-nadapuram"
published_at: "2023-06-24T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64971b25e8b7d_bottle.jpg"
keywords: []
---

# പരിശോധനയ്ക്ക് അയച്ചു; നാദാപുരം വില്പനക്ക് വെച്ച കുപ്പി വെള്ളത്തിൽ രുചി മാറ്റം

> **Lead Summary:** **നാദാപുരം: [** കല്ലാച്ചി പെട്രോൾ പമ്പിന് മുൻവശം മോഡേൺ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിൽ മണ്ണെണ്ണയുടെ ഗന്ധം . ഗ്രാമ പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കടയിലെ വില്പനക്ക് വെച്ച കുപ്പി വെള്ളം പരിശോധിച്ചു .

## Article Content

**നാദാപുരം: [** കല്ലാച്ചി പെട്രോൾ പമ്പിന് മുൻവശം മോഡേൺ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിൽ മണ്ണെണ്ണയുടെ ഗന്ധം . ഗ്രാമ പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കടയിലെ വില്പനക്ക് വെച്ച കുപ്പി വെള്ളം പരിശോധിച്ചു .

ടൗണിലെഓട്ടോ ഡ്രൈവർ വാങ്ങിയ കുപ്പി വെള്ളത്തിനാണ് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടത് .തുടർന്ന് പൊട്ടിച്ച കുപ്പിവെള്ളവും വിൽക്കാൻ വച്ച കുപ്പിവെള്ളവും പരിശോധനക്കായി പിടിച്ചെടുത്തു .കുപ്പി വെള്ളം വിതരണം ചെയ്ത ഏജൻസിയെ പഞ്ചായത്തിൽ നോട്ടീസ് നൽകി വിളിപ്പിച്ചു .

കുപ്പിവെള്ളം പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറുന്നതാണ്. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124820/sent-for-inspection-taste-change-in-bottled-water-sold-in-nadapuram)