---
title: "വാറ്റ് കേന്ദ്രത്തില്‍ റെയിഡ്; കമ്മായി മലയിൽ വാറ്റ് കേന്ദ്രത്തില്‍ റെയിഡ് 800 ലിറ്റര്‍ വാഷ് പിടികൂടി"
english_title: "Raid at VAT center; Raid seized 800 liters of wash at VAT center in Kammai Mala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124895/raid-at-vat-center-raid-seized-800-liters-of-wash-at-vat-center-in-kammai-mala-new"
published_at: "2023-06-25T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497e1576922e_vash_pic.jpg"
keywords: []
---

# വാറ്റ് കേന്ദ്രത്തില്‍ റെയിഡ്; കമ്മായി മലയിൽ വാറ്റ് കേന്ദ്രത്തില്‍ റെയിഡ് 800 ലിറ്റര്‍ വാഷ് പിടികൂടി

> **Lead Summary:** **നാദാപുരം: [ **നാദാപുരത്ത് എക്‌സൈസ് സംഘം നടത്തിയ തെരച്ചലില്‍ നാടന്‍ ചാരായ വാറ്റ് കേന്ദ്രത്തില്‍ 800 ലിറ്റര്‍ വാഷ് പിടികൂടി.

## Article Content

**നാദാപുരം: [ **നാദാപുരത്ത് എക്‌സൈസ് സംഘം നടത്തിയ തെരച്ചലില്‍ നാടന്‍ ചാരായ വാറ്റ് കേന്ദ്രത്തില്‍ 800 ലിറ്റര്‍ വാഷ് പിടികൂടി.

കമ്മായി മലയിലാണ് നാദാപുരം എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ എ കെ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. 4 പ്ലാസ്റ്റിക്ക് ബാരലുകളില്‍ വാറ്റ് ചാരായമുണ്ടാക്കാന്‍ പാകപ്പെടുത്തി കാടിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു.

പരിശോധനയിൽ സി ഇ ഒ മാരായ എന്‍ കെ ഷിജില്‍കുമാര്‍,കെ കെ ജയന്‍,പി സി വിജയന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124895/raid-at-vat-center-raid-seized-800-liters-of-wash-at-vat-center-in-kammai-mala-new)