---
title: "മനുഷ്യ ചങ്ങല നാളെ ; ലഹരിക്കെതിരെ ഇയ്യംകോട് പുഴയോരത്ത് മനുഷ്യ ചങ്ങല തീർക്കും"
english_title: "Human chain tomorrow; A human chain will be made on the banks of the Iyamkot river against intoxication"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124992/human-chain-tomorrow-a-human-chain-will-be-made-on-the-banks-of-the-iyamkot-river-against-intoxication"
published_at: "2023-06-25T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649849382805a_drug_pic.jpg"
keywords: []
---

# മനുഷ്യ ചങ്ങല നാളെ ; ലഹരിക്കെതിരെ ഇയ്യംകോട് പുഴയോരത്ത് മനുഷ്യ ചങ്ങല തീർക്കും

> **Lead Summary:** **നാദാപുരം : [ **ലോക ലഹരി വിരുദ്ധ ദിനമായ നാളെ ലഹരിക്കെതിരെ ഇയ്യംകോട് പുഴയോരത്ത് മനുഷ്യ ചങ്ങല തീർക്കും . സമൂഹത്തിനെ കാർന്നു തിന്നുന്ന മാരക ലഹരി ഉപയോഗം സാർവ്വത്രികമായി മാറിക്കൊണ്ടിരിക്കുകയാണ് നാട്ടുകാർ പ്രതിരോധം തീർക്കുന്നത്.

## Article Content

**നാദാപുരം : [ **ലോക ലഹരി വിരുദ്ധ ദിനമായ നാളെ ലഹരിക്കെതിരെ ഇയ്യംകോട് പുഴയോരത്ത് മനുഷ്യ ചങ്ങല തീർക്കും . സമൂഹത്തിനെ കാർന്നു തിന്നുന്ന മാരക ലഹരി ഉപയോഗം സാർവ്വത്രികമായി മാറിക്കൊണ്ടിരിക്കുകയാണ് നാട്ടുകാർ പ്രതിരോധം തീർക്കുന്നത്.

സ്‌കൂൾ വിദ്യാർഥികൾ പോലും എം ഡി എം പോലത്തെ ആധുനിക ലഹരികൾക്ക് അടിമകളാക്കപ്പെട്ടു കൊണ്ടിരിക്കുന്നു . തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇയ്യംകോട് പുഴയോരത്താണ് മനുഷ്യ ചങ്ങല തീർക്കുക.

രണ്ടാം വാർഡ് വികസന സമിതിയുദെ ആഭിമുഖ്യത്തിൽ ഇയ്യംകോട് പുഴയോര കളിസ്ഥലത്ത് നടക്കുന്ന മനുഷ്യ ചങ്ങല പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

നമ്മുടെ മക്കളയേയും കുടുംബത്തെയും സമൂഹത്തിനെയും രക്ഷപെടുത്തുന്നതിന് സമൂഹത്തെ നശിപ്പിക്കുന്ന മാരകമായ ലഹരിക്കെതിരെ നടക്കുന്ന ഈ പരിപാടിയിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124992/human-chain-tomorrow-a-human-chain-will-be-made-on-the-banks-of-the-iyamkot-river-against-intoxication)