---
title: "പ്ലസ് ടു സീറ്റ്; നാദാപുരം മണ്ഡലത്തോടുള്ള അവഗണന അവസാനിപ്പിക്കണം -മുസ്ലിം യൂത്ത് ലീഗ്"
english_title: "Plus two seats; Disregard for Nadapuram Constituency must stop -Muslim Youth League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124997/plus-two-seats-disregard-for-nadapuram-constituency-must-stop-muslim-youth-league"
published_at: "2023-06-25T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64984c3eef85a_league_pic.jpg"
keywords: []
---

# പ്ലസ് ടു സീറ്റ്; നാദാപുരം മണ്ഡലത്തോടുള്ള അവഗണന അവസാനിപ്പിക്കണം -മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** **നാദാപുരം: [ **നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ പ്ലസ് ടു സീറ്റിന്റെ അപര്യാപ്തത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ ഹൈ സ്‌കൂളുകളിൽ നിന്നാകെ 3185 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടും 2350 സീറ്റുകൾ മാത്രമേ നിലവിലുള്ളൂ.

## Article Content

**നാദാപുരം: [ **നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ പ്ലസ് ടു സീറ്റിന്റെ അപര്യാപ്തത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ ഹൈ സ്‌കൂളുകളിൽ നിന്നാകെ 3185 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടും 2350 സീറ്റുകൾ മാത്രമേ നിലവിലുള്ളൂ.

സർക്കാർ ഇരുനൂറ് ശതമാനം സീറ്റ് വർദ്ധിപ്പിച്ചാലും അറുനൂറിനടുത്ത് വിദ്യാർത്ഥികൾ പുറത്ത് നിൽക്കേണ്ട സാഹചര്യമാണുണ്ടാവുക.

പത്താം തരം പാസ്സായ എല്ലാ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സർക്കാർ സൗകര്യം ഒരുക്കണമെന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ബന്ധപെട്ടവർ തയ്യാറകണമെന്നും നേതൃയോഗം അഭ്യർത്ഥിച്ചു.

പ്രസിഡന്റ് കെ.എം ഹംസ അധ്യക്ഷത വഹിച്ചു ജനറൽ സിക്രട്ടറി ഇ.ഹാരിസ് സ്വാഗതം പറഞ്ഞു.എ എഫ് റിയാസ്,ഒ.മുനീർ, മുഹമ്മദ് പേരോട്,അജ്മൽ തങ്ങൾസ്,സി ഫാസിൽ,അറഫാത്ത് വളയം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124997/plus-two-seats-disregard-for-nadapuram-constituency-must-stop-muslim-youth-league)