---
title: "കെണിയൊരുക്കി ചതിക്കുഴി; കല്ലാച്ചി ടൗണിൽ അഴുക്ക് ചാലിൽ വീണ് വഴിയാത്രക്കാരന് പരിക്ക്"
english_title: "trap and cheat; Pedestrian injured after falling into dirt canal in Kalachi town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125002/trap-and-cheat-pedestrian-injured-after-falling-into-dirt-canal-in-kalachi-town"
published_at: "2023-06-25T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649851d44256b_accident_.jpg"
keywords: []
---

# കെണിയൊരുക്കി ചതിക്കുഴി; കല്ലാച്ചി ടൗണിൽ അഴുക്ക് ചാലിൽ വീണ് വഴിയാത്രക്കാരന് പരിക്ക്

> **Lead Summary:** **നാദാപുരം: [ **അധികൃതരുടെ അനാസ്ഥയിൽ കെണിയൊരുക്കി , യാത്രക്കാർക്ക് ചതിക്കുഴിയാകുന്നു. കല്ലാച്ചി ടൗണിൽ അഴുക്ക് ചാലിൽ വീണ് വഴിയാത്രക്കാരന് പരിക്ക്.

## Article Content

**നാദാപുരം: [ **അധികൃതരുടെ അനാസ്ഥയിൽ കെണിയൊരുക്കി , യാത്രക്കാർക്ക് ചതിക്കുഴിയാകുന്നു. കല്ലാച്ചി ടൗണിൽ അഴുക്ക് ചാലിൽ വീണ് വഴിയാത്രക്കാരന് പരിക്ക്.

നാദാപുരം - കുറ്റ്യാടി സംസ്ഥാനപാതയോരത്തെ ഫുട് പാത്തിലാണ് അപകടം. വിഷ്ണുമംഗലം സ്വദേശി അശോകനാണ് പരിക്കേറ്റത്. പരിക്കേറ്റ അശോകൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് പകൽ ഫൂട്ട്പാത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് അഴുക്ക് ചാലിലേക്ക് വീണത്.

ശുചീകരണത്തിന്റെ ഭാഗമായി പിഡബ്യൂഡി അധികൃതർ സ്ലാബ് നീക്കിയത് ആണ് അപകട കാരണം. ദിവസങ്ങൾക്കു മുമ്പ് നീക്കിയ സ്ലാബ് യഥാസ്ഥാനത്ത് സ്ഥാപിക്കാത്തത് ടൗണിൽ അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125002/trap-and-cheat-pedestrian-injured-after-falling-into-dirt-canal-in-kalachi-town)