---
title: "വിദ്യാർഥികൾക്ക് ലഹരി വിതരണം; വാണിമേലിൽ രണ്ട് പേർ അറസ്റ്റിൽ"
english_title: "Distribution of drugs to students; Two people were arrested in Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125056/distribution-of-drugs-to-students-two-people-were-arrested-in-vanimel-new"
published_at: "2023-06-26T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64993622cbcc2_drug_.jpg"
keywords: []
---

# വിദ്യാർഥികൾക്ക് ലഹരി വിതരണം; വാണിമേലിൽ രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **നാദാപുരം : [** വാണിമേൽ ഭൂമിവാതുക്കലിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നതായി പൊലീസിന്‌ രഹസ്യ വിവരം.

## Article Content

**നാദാപുരം : [** വാണിമേൽ ഭൂമിവാതുക്കലിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നതായി പൊലീസിന്‌ രഹസ്യ വിവരം.

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ വളയം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വാണിമേൽ കോടിയൂറ സ്വദേശി നെല്ലിയുള്ളപറമ്പത്ത് സലീം (49), ഇരുന്നലാട്ടുമ്മൽ കുഞ്ഞബ്ദുള്ള (48) എന്നിവരാണ്‌ അറസ്റ്റിലായത്‌.

വാണിമേൽ പഞ്ചായത്ത് ഓഫീസിനുസമീപത്തെ കടയിൽനിന്ന്‌ ഹാൻസ്, കൂൾലിപ്പ് എന്നിവയുടെ മുപ്പതോളം പാക്കറ്റുമായാണ്‌ സലീം പിടിയിലായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125056/distribution-of-drugs-to-students-two-people-were-arrested-in-vanimel-new)