---
title: "വരും തലമുറക്കായ് ; ലോക ലഹരി വിരുദ്ധ ദിനത്തിൽ ഇയ്യംകോട് മനുഷ്യചങ്ങല തീർത്തു"
english_title: "For the next generation; On the World Anti-Drug Day, Iyyamkot ended the human chain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125164/for-the-next-generation-on-the-world-anti-drug-day-iyyamkot-ended-the-human-chain"
published_at: "2023-06-26T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64994a8e5f41a_lahari.jpg"
keywords: []
---

# വരും തലമുറക്കായ് ; ലോക ലഹരി വിരുദ്ധ ദിനത്തിൽ ഇയ്യംകോട് മനുഷ്യചങ്ങല തീർത്തു

> **Lead Summary:** **നാദാപുരം:** **[ **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇന്ന് നാദാപുരം രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പുഴയോരത്ത് ഭാവി തലമുറക്കായി ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ ഇയ്യങ്കോട് പുഴയോരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു.

## Article Content

**നാദാപുരം:** **[ **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇന്ന് നാദാപുരം രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പുഴയോരത്ത് ഭാവി തലമുറക്കായി ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ ഇയ്യങ്കോട് പുഴയോരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു.

പങ്കെടുത്തവരെല്ലാം ലഹരിയുടെ അതിനൂതന പ്രശ്നങ്ങളെക്കുറിച്ച് ബോധവാൻമാരാകുകയും കുട്ടികളെ സദാ ശ്രദ്ധിക്കേണ്ടതിൻറെയും, ചുറ്റുപാട്, കൂട്ടുകെട്ട് എന്നിവയിൽ അതീവ ജാഗ്രത കൊടുക്കേണ്ടതിൻറെയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. പരിപാടിയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ലഹരി വർജ്ജന സമിതി നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ അഷ്റഫ്, ഡോ.റസാഖ് ആലക്കൽ, മഠത്തിൽ അബ്ദുല്ലഹാജി, കാപ്പാറോട്ട് അബുഹാജി,

കോട്കണ്ടി മൊയ്തു, ഒതിയോത്ത് കണാരൻ, കോറോത്ത് അബ്ദുള്ള, ബീന മാവിലപ്പാടി, പി.കെ.റഫീഖ്, കിഴക്കയിൽ അബ്ദുള്ള, കെ എം സി അമ്മദ് ഹാജി, ഇ.പി.അസീസ്, പി പി റസാഖ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125164/for-the-next-generation-on-the-world-anti-drug-day-iyyamkot-ended-the-human-chain)