---
title: "വാക്ക്‌ ഇൻ-ഇന്റർവ്യൂ 27 ന് ; മൊബൈൽ വെറ്ററിനറി തൂണേരി യൂണിറ്റിൽനിയമനം"
english_title: "Walk-in-interview on 27; Appointment in Mobile Veterinary Unit, Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125207/walk-in-interview-on-27-appointment-in-mobile-veterinary-unit-thuneri"
published_at: "2023-06-26T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64996938acefd_job_vacancy.jpg"
keywords: []
---

# വാക്ക്‌ ഇൻ-ഇന്റർവ്യൂ 27 ന് ; മൊബൈൽ വെറ്ററിനറി തൂണേരി യൂണിറ്റിൽനിയമനം

> **Lead Summary:** **നാദാപുരം **: മൃഗസംരക്ഷണ വകുപ്പ്‌ ജില്ലയിൽ നടപ്പിലാക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേയ്ക്ക്‌ തൂണേരി, കൊടുവള്ളി ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിൽ നിയമനം നടത്തുന്നു.

## Article Content

**നാദാപുരം **: മൃഗസംരക്ഷണ വകുപ്പ്‌ ജില്ലയിൽ നടപ്പിലാക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേയ്ക്ക്‌ തൂണേരി, കൊടുവള്ളി ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിൽ നിയമനം നടത്തുന്നു.

അപേക്ഷകർ ബി.വി.എസ്.സി ആൻഡ് എ.എച്ച്‌ പാസ്സായവരും കേരള സ്റ്റേറ്റ്‌ വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌,

ബിരുദ സർട്ടിഫിക്കറ്റ്‌ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 27ന്‌ രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന വാക്ക്‌-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2768075

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125207/walk-in-interview-on-27-appointment-in-mobile-veterinary-unit-thuneri)