---
title: "ഒത്തൊരുമിക്കാം; ലഹരിക്കെതിരെ എം.എസ്.എഫ് കല്ലുമ്മൽ ശാഖ "
english_title: "Let's get together; MSF Kallummal branch against drug addiction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125273/lets-get-together-msf-kallummal-branch-against-drug-addiction"
published_at: "2023-06-26T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b75744fa4_nadapuram.jpg"
keywords: []
---

# ഒത്തൊരുമിക്കാം; ലഹരിക്കെതിരെ എം.എസ്.എഫ് കല്ലുമ്മൽ ശാഖ 

> **Lead Summary:** **നാദാപുരം: **എം.എസ്.എഫ് കല്ലുമ്മൽ ശാഖ ലോക ലഹരി വിരുദ്ധ ദിനത്തിൽ 'ലഹരിക്കെതിരെ ഒത്തൊരുമിക്കാം' എന്ന പരിപാടി സംഘടിപ്പിച്ചു . മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് എം.ടി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം: **എം.എസ്.എഫ് കല്ലുമ്മൽ ശാഖ ലോക ലഹരി വിരുദ്ധ ദിനത്തിൽ 'ലഹരിക്കെതിരെ ഒത്തൊരുമിക്കാം' എന്ന പരിപാടി സംഘടിപ്പിച്ചു . മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് എം.ടി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു .

എം.എസ്.എഫ് ശാഖ പ്രസിഡന്റ് തെയ്‌സീർ എം.കെ അദ്ധ്യക്ഷത വഹിച്ചു . ശാഖ മുസ്ലിം ലീഗ് ജന.സെക്രട്ടറി സൂപ്പി മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു .

സുലൈമാനിക്ക,ഇക്ബാൽ പൊയിൽ,അമ്മദ് കെ.പി,മജീദ് എം.ടി,ഇസ്മായിൽ പി.കെ ,ഇസ്മായിൽ പി.പി ,ശാഖ എം.എസ്.എഫ് ഭാരവാഹികളായ മിദ്‌ലാജ് എം.ടി,മുഹമ്മദ് ശീറാസി കുറുവയിൽ,റിഷാൻ വി.പി,അദിനാൻ തുടങ്ങിയവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125273/lets-get-together-msf-kallummal-branch-against-drug-addiction)