---
title: "#AntiDrugDay |ലഹരിവിരുദ്ധ ദിനം;  പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂണിറ്റ് പരിപാടി സംഘടിപ്പിച്ചു"
english_title: "Anti-Drug Day; The event was organized by the NCC unit of purameri kadathanadan Rajas Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125386/anti-drug-day-the-event-was-organized-by-the-ncc-unit-of-purameri-kadathanadan-rajas-higher-secondary-school"
published_at: "2023-06-27T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a839397a2e_ncc1.jpg"
keywords: []
---

# #AntiDrugDay |ലഹരിവിരുദ്ധ ദിനം;  പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂണിറ്റ് പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി:** അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കണ്ണൂർ 31 കേരള ബറ്റാലിയനിൻ്റെ കീഴിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**പുറമേരി:** അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കണ്ണൂർ 31 കേരള ബറ്റാലിയനിൻ്റെ കീഴിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി ,എന്നിവയ്ക്കു പുറമെ കുട്ടികൾക്കിടയിൽ സർവസാധാരണമാം വിധം വ്യാപിക്കുന്ന വിവിധ ലഹരി ഉൽപന്നങ്ങൾക്ക് പ്രതീകാത്മകമായി തീ കൊളുത്തിക്കൊണ്ട് ഇത്തരം ലഹരികളിൽ നിന്ന് അകന്നു നിൽക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ഉദ്ബോധിപ്പിച്ചു.

ഹെഡ്മിസ്ട്രസ് ഷൈനി.കെ. എൻസി.സി ഓഫീസർ മുഹമ്മദ് റാഫി കാഡറ്റുകളായ അലൈന ,അഥർവ് സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125386/anti-drug-day-the-event-was-organized-by-the-ncc-unit-of-purameri-kadathanadan-rajas-higher-secondary-school)