---
title: "#digitaleducation | ഡിജിറ്റൽ വിദ്യാഭ്യാസം; നാദാപുരത്ത് പദ്ധതി വിജയിപ്പിക്കുവാൻ കുടുംബശ്രീ പ്രവർത്തകർ രംഗത്ത് "
english_title: "digital education; Kudumbashree activists are on hand to make the project successful in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125449/digital-education-kudumbashree-activists-are-on-hand-to-make-the-project-successful-in-nadapuram"
published_at: "2023-06-27T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ab3f00a0a4_digital.jpg"
keywords: []
---

# #digitaleducation | ഡിജിറ്റൽ വിദ്യാഭ്യാസം; നാദാപുരത്ത് പദ്ധതി വിജയിപ്പിക്കുവാൻ കുടുംബശ്രീ പ്രവർത്തകർ രംഗത്ത് 

> **Lead Summary:** **നാദാപുരം:** ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതി വിജയിപ്പിക്കുവാൻ കുടുംബശ്രീ പ്രവർത്തകർ രംഗത്ത്.

## Article Content

**നാദാപുരം:** ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതി വിജയിപ്പിക്കുവാൻ കുടുംബശ്രീ പ്രവർത്തകർ രംഗത്ത്.

പഞ്ചായത്തിലെ 424 അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് തയ്യാറാക്കിയ ഡിജിറ്റൽ കൈപ്പുസ്തകം മുഴുവൻ വീടുകളിലും എത്തിക്കും ,ഇതിനായി പഞ്ചായത്തിൽ വനിത ടെക് സഭ സംഘടിപ്പിച്ചു . വനിത സഭയിൽ പഞ്ചായത്തിലേ മുഴുവൻ അയൽ കുട്ടങ്ങളിൽ നിന്നും ഒരാൾ വീതം പങ്കെടുത്തു.

പങ്കെടുത്തവർ എല്ലാവരും ഇമെയിൽ അക്കൗണ്ട് ആരംഭിക്കുകയും ഡിജി ലോക്കർ ആപ്പ് തുറക്കുകയും ILGMS പീപ്പിൾ ലോഗിൻ ഉണ്ടാക്കുകയും ചെയ്തു . വനിതാ ടെക് സഭ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് അഖിലാ മര്യാട്ട് അധ്യക്ഷത വഹിച്ചു .

പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു . സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ ,എം സി സുബൈർ , ജനീദ ഫിർദൗസ് ,

മെമ്പർ നിഷ മനോജ് ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി പി റീജ ,അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു, ചടങ്ങിൽ പങ്കെടുത്തവരേല്ലാം പദ്ധ തിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡിജിറ്റൽ കൈപ്പുസ്തകം ഉയർത്തി പിടിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125449/digital-education-kudumbashree-activists-are-on-hand-to-make-the-project-successful-in-nadapuram)