---
title: "#DelhiQaidaMillathcentre | ഡൽഹി-ഖാഇദേ മില്ലത്ത് സെന്റർ തുക  സമാഹരണം; പുറമേരിയിൽ ഒരുക്കങ്ങൾ നടന്നു വരുന്നു"
english_title: "Delhi-Qaida Millath Center fundraiser; Preparations are going on outside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125457/delhi-qaida-millath-center-fundraiser-preparations-are-going-on-outside"
published_at: "2023-06-27T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ad3ef52ddc_fund6.jpg"
keywords: []
---

# #DelhiQaidaMillathcentre | ഡൽഹി-ഖാഇദേ മില്ലത്ത് സെന്റർ തുക  സമാഹരണം; പുറമേരിയിൽ ഒരുക്കങ്ങൾ നടന്നു വരുന്നു

> **Lead Summary:** **പുറമേരി:** ഡൽഹി -ഖാഇദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം പുറമേരിയിൽ ഒരുക്കങ്ങൾ നടന്നു വരുന്നു. പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉൽഘാടനം ചെയ്തു.

## Article Content

**പുറമേരി:** ഡൽഹി -ഖാഇദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം പുറമേരിയിൽ ഒരുക്കങ്ങൾ നടന്നു വരുന്നു. പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉൽഘാടനം ചെയ്തു.

അജ്മാൻ കെ.എം.സി.സി. കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് നവാസ് പുതിയോട്ടിൽ ആദ്യ സംഭാവന നൽകി പഞ്ചായത്ത് തല ഫണ്ട് ഉൽഘാടനം നിർവ്വഹിച്ചു. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സി.കെ.പോക്കർ മാസ്റ്റർ, നസീർ വളയം, എ.പി. മുനീർ, ആയിനി മൊയ്തു ഹാജി, എം.എ.ഗഫൂർ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, ഷംസു മഠത്തിൽ, വി.പി.ഷക്കീൽ, തുടങ്ങിയവർ പ്രസംഗിച്ചു.

ഡൽഹി - ഖാഇദേ മില്ലത്ത് സെൻ്റർ ഫണ്ട് സമാഹരണം ചിറയിൽ ശാഖ മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് പുറമേരി ഉൽഘാടനം ചെയ്തു.

ഫണ്ട് സമാഹരണം സംബന്ധിച്ച പാർട്ടി നിർദ്ദേശം റിപ്പോർട്ടിങ് നടത്തി. കെ.കെ.മമ്മു മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഹാരിസ് കിഴക്കയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എംസമീർ, കെ.കെ.മൊയ്തു മാസ്റ്റർ, ഹംസ കുന്നത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.

ഉസ്മാൻ കോറോത്തിൽ നിന്നും ആദ്യ ഘദു സ്വീകരിച്ചുകൊണ്ട് മുഹമ്മദ് പുറമേരി ഫണ്ട് ഉത്ഘാടന കർമ്മം നിർവഹിച്ചു

ഡൽഹി - ഖാഇദേ മില്ലത്ത് സെൻ്റർ ഫണ്ട് സമാഹരണം വിലതപുരം ശാഖ മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ മുതിർന്ന നേതാവ് സികെ.പോക്കർ മാസ്റ്റർ ആദ്യ ഫണ്ട് നൽകി ഉൽഘാടനം ചെയ്തു.

ഫണ്ട് സമാഹരണം സംബന്ധിച്ചുള്ള പാർട്ടി നിർദ്ദേശം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് പുറമേരി യോഗത്തിൽ റിപ്പോർട്ടിങ് നടത്തി. മരക്കാട്ടെരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ശാഖയുടെ ക്വാട്ട പൂർത്തീകരിക്കുന്നതിന് ജനകീയഫണ്ട് സമാഹരണം നടത്തുന്നതിന് വിവിധ സ്ക്വാഡുകൾ ക്ക് രൂപം നൽകി.സി.കെ.റിയാസ്, കെ.എം .ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഡൽഹി - ഖാഇദേ മില്ലത്ത് സെൻ്റർ ഫണ്ട് സമാഹരണം പുറമേ ശാഖ മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ പഞ്ചായത്ത് സെക്രട്ടറി കിഴക്കായിൽ ഹാരിസ് ഉൽഘാടനം ചെയ്തു മഹല്ല് സെക്രട്ടറി കെസി.അബ്ദുല്ല ആദ്യ ഫണ്ട് നൽകി ഉൽഘാടനം ചെയ്തു.

പനയുള്ളതിൽ സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു. ഫണ്ട് സമാഹരണം സംബന്ധിച്ചുള്ള പാർട്ടി നിർദ്ദേശം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് പുറമേരി യോഗത്തിൽ റിപ്പോർട്ടിങ് നടത്തി.

പഞ്ചായത്ത് സെക്രട്ടറി പനയുള്ള കണ്ടി മജീദ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷംസു മഠത്തിൽ, പ്രസംഗിച്ചു. ഭാരവാഹികളായ ഒ.ടി.ഹമീദ് സ്വാഗതവും പികെ.മൊയ്തു നന്ദിയും പറഞ്ഞു.

ഖാഇദേ മില്ലത്ത് സെൻറർ ഡൽഹി കല്ലുംപുറം ശാഖാതല ഫണ്ട് സമാഹരണ ക്യാമ്പയിൻ കല്ലും പുറം ശിഹാബ് തങ്ങൾ സേവാ കേന്ദ്രത്തിൽ വെച്ച് നടന്നു.

മുസ്‌ലിം ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി വി.പി കുഞ്ഞമ്മദ് മാസ്റ്റർ, ബഹ്റൈൻ കെ.എം.സി.സി നേതാവ് ജമാൽ കല്ലുംപുറം,ഖത്തർ കെ.എം.സി.സി പുറമേരി പഞ്ചായത്ത് ജന:സെക്രട്ടറി അഫ്സൽ മാണിക്കോത്ത് തുടങ്ങിയവർ സംബസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125457/delhi-qaida-millath-center-fundraiser-preparations-are-going-on-outside)