---
title: "#Mehndifest | കുഞ്ഞു കൈകളിൽ മൈലാഞ്ചി മൊഞ്ചുമായി പുറമേരി എസ്.വി.എൽ.പി സ്കൂളിൽ മെഹന്തി ഫെസ്റ്റ്"
english_title: "Mehndi fest at S.V.L.P. School, Pumaari with henna monch in children's hands"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125536/mehndi-fest-at-svlp-school-pumaari-with-henna-monch-in-childrens-hands"
published_at: "2023-06-27T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b103a998e6_mehandi.jpg"
keywords: []
---

# #Mehndifest | കുഞ്ഞു കൈകളിൽ മൈലാഞ്ചി മൊഞ്ചുമായി പുറമേരി എസ്.വി.എൽ.പി സ്കൂളിൽ മെഹന്തി ഫെസ്റ്റ്

> **Lead Summary:** **പുറമേരി: **കുഞ്ഞു കൈകളിൽ മൈലാഞ്ച് മൊഞ്ച് ചാർത്തി സ്കൂളിൽ നടത്തിയ മെഹന്തി ഫെസ്റ്റ് വിദ്യാർഥികകളിൽ ആവേശമുണർത്തി. പുറമേരി എസ്.വി.എൽ.പി സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിലാണ് ബക്രീദ്ന് മുന്നോടിയായി സ്കൂളിലെ മുഴുവൻ വിദ്യാർഥിനികൾക്കും മൈലാഞ്ചിച്ചോപ്പ് പകർന്നു കൊടുത്തത്.

## Article Content

**പുറമേരി: **കുഞ്ഞു കൈകളിൽ മൈലാഞ്ച് മൊഞ്ച് ചാർത്തി സ്കൂളിൽ നടത്തിയ മെഹന്തി ഫെസ്റ്റ് വിദ്യാർഥികകളിൽ ആവേശമുണർത്തി. പുറമേരി എസ്.വി.എൽ.പി സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിലാണ് ബക്രീദ്ന് മുന്നോടിയായി സ്കൂളിലെ മുഴുവൻ വിദ്യാർഥിനികൾക്കും മൈലാഞ്ചിച്ചോപ്പ് പകർന്നു കൊടുത്തത്.

എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർഥിനികളും പരിപാടിയിൽ പങ്കു ചേർന്നു. മെഹന്തി ഫെസ്റ്റിനൊപ്പം കുട്ടികളിൽ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ഡോക്യുമെന്ററി പ്രദർശനവും മധുരവിതരണവും നടന്നു.പ്രധാന അധ്യാപിക എൻ.പി.റാഷിദ, പി.ലത്തീഫ് , എൻ.കെ.റംഷീന, അനുശ്രീ അശോക്, സുഫൈന ബഷീർ, സഫീറ, നിധിഷ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125536/mehndi-fest-at-svlp-school-pumaari-with-henna-monch-in-childrens-hands)