---
title: "#books | ഓർമ്മ പുസ്തകങ്ങൾ; ചെറുവറ്റയുടെ ഒന്നാം ചരമദിനത്തിൽ കുടുംബം നൽകിയത് പുസ്തകങ്ങൾ "
english_title: "memory books; The books were given by the family on the first death anniversary of Cheruvata"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125580/memory-books-the-books-were-given-by-the-family-on-the-first-death-anniversary-of-cheruvata"
published_at: "2023-06-28T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649b9d3ba90d5_books.jpg"
keywords: []
---

# #books | ഓർമ്മ പുസ്തകങ്ങൾ; ചെറുവറ്റയുടെ ഒന്നാം ചരമദിനത്തിൽ കുടുംബം നൽകിയത് പുസ്തകങ്ങൾ 

> **Lead Summary:** **പെരുമുണ്ടച്ചേരി: **വായനാ വാരാചരണത്തോടനുബന്ധിച്ച് എത്തിയ ഓർമ്മ ദിനത്തിൽ കുടുംബാംഗങ്ങൾ നൽകിയത് പുസ്തകങ്ങൾ. പെരുമുണ്ടച്ചേരി വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന വായന വാരാചരണ പരിപാടിയിലേക്കാണ് ചെറുവറ്റ ബാലകൃഷ്ണക്കുറുപ്പിന്റെ ഒന്നാം ഓർമ്മദിനത്തിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സംഭാവന ചെയ്തത്.

## Article Content

**പെരുമുണ്ടച്ചേരി: **വായനാ വാരാചരണത്തോടനുബന്ധിച്ച് എത്തിയ ഓർമ്മ ദിനത്തിൽ കുടുംബാംഗങ്ങൾ നൽകിയത് പുസ്തകങ്ങൾ. പെരുമുണ്ടച്ചേരി വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന വായന വാരാചരണ പരിപാടിയിലേക്കാണ് ചെറുവറ്റ ബാലകൃഷ്ണക്കുറുപ്പിന്റെ ഒന്നാം ഓർമ്മദിനത്തിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ സംഭാവന ചെയ്തത്.

ഓർമ്മ ദിനാചരണത്തിൽ പങ്കെടുക്കാൻ എത്തിയ കുടുംബാംഗങ്ങൾ നൽകിയ ഇരുപത് ലൈബ്രറി പുസ്തകങ്ങൾ വാട്സ് അപ്പ് കൂട്ടായ്മയുടെ അഡ്മിൻ പാനൽ അംഗങ്ങളായ ശ്രീകാന്ത് എസ്, അനീഷ് കുറ്റിയിൽ, ശ്രീജിത്ത് പി.കെ. എന്നിവർ ചേർന്ന് ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ സരോജനി അമ്മയിൽ നിന്നും ഏറ്റുവാങ്ങി.

ഏറ്റുവാങ്ങിയ പുസ്തകങ്ങൾ പെരുമുണ്ടച്ചേരിയിലെ ഉദയ ഗ്രന്ഥശാല ലൈബ്രറിക്ക് നൽകുമെന്ന് വാട്സ് കൂട്ടായ്മ അഡ്മിൻ പാനൽ അംഗങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125580/memory-books-the-books-were-given-by-the-family-on-the-first-death-anniversary-of-cheruvata)