---
title: "#kmcc | ഖത്തർ കെഎംസിസി പ്രവാസി ഫാമിലി മജ്ലിസ് ജൂലൈ 2 ന് "
english_title: "Qatar KMCC Expatriate Family Majlis on 2nd July"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125752/qatar-kmcc-expatriate-family-majlis-on-2nd-july"
published_at: "2023-06-28T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c3a791f766_kmcc.jpg"
keywords: []
---

# #kmcc | ഖത്തർ കെഎംസിസി പ്രവാസി ഫാമിലി മജ്ലിസ് ജൂലൈ 2 ന് 

> **Lead Summary:** **നാദാപുരം: ** ഖത്തർ കെഎംസിസി പ്രവാസി ഫാമിലി മജ്‌ലിസ് ജൂലൈ രണ്ടിന് വാണിമേൽ ക്രസന്റ് ഹൈ സ്കൂൾ പരിസരത്തു തെങ്ങലക്കണ്ടി അബ്ദുള്ള നഗറിൽ നടക്കും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം: ** ഖത്തർ കെഎംസിസി പ്രവാസി ഫാമിലി മജ്‌ലിസ് ജൂലൈ രണ്ടിന് വാണിമേൽ ക്രസന്റ് ഹൈ സ്കൂൾ പരിസരത്തു തെങ്ങലക്കണ്ടി അബ്ദുള്ള നഗറിൽ നടക്കും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

രാവിലെ ഒൻപത് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. റഫീഖ് സക്കരിയ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് നടക്കുന്ന കുടുംബ സദസ്സ് മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്യും.

ഫിലിപ്പ് മമ്പാട്, ഡോ. റൂഷ്‌ദ ബാലുശ്ശേരി എന്നിവർ ക്‌ളാസെടുക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് ആറു മണിക്ക് സമാപന സംഗമം മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യും.

വിവിധ സെഷനുകളിൽ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ,കെ കെ നവാസ്, സി വി എം വാണിമേൽ, മുഹമ്മദ് ബംഗളത്ത്, എൻ കെ മൂസ മാസ്റ്റർ, ടി ടി കുഞ്ഞമ്മദ്, സൽമാൻ എളയടം, എം അത്തീഖ് റഹ്മാൻ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് സംഗീതവിരുന്ന് അരങ്ങേറും.

വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം കെ മജീദ്, ജനറൽ കൺവീനർ അഹമ്മദ് പദയൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊറ്റാല, കൺവീനർ എം പി ഷംസുദ്ദീൻ, ഭാരവാഹികളായ സിപിസി ആലിക്കുട്ടി കെ കെ സുബൈർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125752/qatar-kmcc-expatriate-family-majlis-on-2nd-july)