---
title: "#youthleague | മാതു ഏടത്തിയെ കാണാൻ പെരുന്നാൾ ദിനത്തിൽ യൂത്ത് ലീഗ് പ്രവർത്തകരെത്തി "
english_title: "Youth League workers came to meet Mathu Edathi on the day of the festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125987/youth-league-workers-came-to-meet-mathu-edathi-on-the-day-of-the-festival"
published_at: "2023-06-29T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649da9bc83a28_mathu.jpg"
keywords: []
---

# #youthleague | മാതു ഏടത്തിയെ കാണാൻ പെരുന്നാൾ ദിനത്തിൽ യൂത്ത് ലീഗ് പ്രവർത്തകരെത്തി 

> **Lead Summary:** **നാദാപുരം: **മുപ്പത്തഞ്ച് വർഷമായി ചിയ്യൂർ എൽ പി സ്‌കൂളിൽ ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന മാതു ഏടത്തിയെ കാണാൻ പെരുന്നാൾ ദിനത്തിൽ തെരുവമ്പറമ്പ് ശാഖ യൂത്ത് ലീഗ് പ്രവർത്തകരെത്തി.

## Article Content

**നാദാപുരം: **മുപ്പത്തഞ്ച് വർഷമായി ചിയ്യൂർ എൽ പി സ്‌കൂളിൽ ഉച്ച ഭക്ഷണം പാചകം ചെയ്യുന്ന മാതു ഏടത്തിയെ കാണാൻ പെരുന്നാൾ ദിനത്തിൽ തെരുവമ്പറമ്പ് ശാഖ യൂത്ത് ലീഗ് പ്രവർത്തകരെത്തി.

സൗഹൃദങ്ങളുടെ പാലം പണിയാം, സാമൂഹിക ബന്ധങ്ങൾ ചേർത്തു പിടിക്കാം എന്ന ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായുള്ള ഈദ് ഗിഫ്റ്റ് മണ്ഡലം ജനറൽസെക്രട്ടറി ഇ ഹാരിസ് സമ്മാനിച്ചു.

പഞ്ചായത്ത് ജനറൽ സെക്രെട്ടറി സിപി അജ്മൽ, സെക്രട്ടറി കെസി ശംസു, സി ഷബീർ, ഇ ഫാസിൽ, മാഹിർ, സി.പി റഷീദ്, അജിനാസ് അജി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125987/youth-league-workers-came-to-meet-mathu-edathi-on-the-day-of-the-festival)