പാറക്കടവ്: ( nadapuramnews.in ) പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ചെക്യാട് തുന്നംകണ്ടി അമ്മത് മുസ്ല്യാർ (86 ) അന്തരിച്ചു. രാവിലെ 10.30 ന് സ്വവസതിയിൽ ഖബറടക്കം ചെയ്യും. പാറക്കടവിലെ കണാരണ്ടി അമ്മത് മുസല്യാർ, ചേലക്കാട് മുഹമ്മദ് മുസ്ല്യാർ എന്നിവർ പ്രധാന ഗുരുനാഥൻമാണ് .

തുന്നംകണ്ടി പള്ളി, പാറക്കടവ് വലിയ ജുമാ മസ്ജിദ്, ചോയിത്തോട് പള്ളി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട് . ആയിഷ, പരേതയായ കദീശ ഭാര്യമാരാണ് .
മക്കൾ : സഈദ് (ദുബൈ) അബദുള്ള, അബദുറഹ്മാൻ, അബൂബക്കർ (ഖത്തർ), ഉമർ(അബൂദാബി), സാലിം (മുദരിസ് മുണ്ടോളി പള്ളി) റാബിയ, ഫാത്വിമ, നഫീസ, ആയിഷ, ആസ്യ.
മരുമക്കൾ : മുഹ്യിദ്ധീൻ മുസ്ല്യാർ കുണ്ടോട്ടി, കുഞ്ഞബദുള്ള റഹ്മാനി നമ്പ്യത്താൻ കുണ്ട് ,ഉസ്മാൻ ചെറ്റക്കണ്ടി, ഇർഫാൻ വിളക്കോട്ടൂർ, ഫൗസിയ വേവം, ജുവൈരിയ കുററ്യാടി, ഉമ്മുസൽമ വയനാട്, ഫാത്വിമ വില്യാപ്പള്ളി, സാലിഹ ആവോലം, ഹസിയ തീക്കുനി .
സഹോദരങ്ങൾ : ചെറുവാങ്കണ്ടി മറിയം നാദാപുരം, തച്ചിലത്ത് ആയിഷ ചെക്യാട്, പരേതനായ കുഞ്ഞബ്ദുല്ല,
Prominent scholar and Sufi scholar Chekyat Tunnamkandi Ammat Muslyar passed away